Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസൂപ്പർ താരത്തെ...

സൂപ്പർ താരത്തെ വേണ്ടെന്ന്​ വെച്ച്​ റാഷിദ്​ ഖാനെ ടീമിലെത്തിച്ചത്​ എന്തിന്​ ? വെളിപ്പെടുത്തി സൺറൈസേഴ്​സ്​

text_fields
bookmark_border
സൂപ്പർ താരത്തെ വേണ്ടെന്ന്​ വെച്ച്​ റാഷിദ്​ ഖാനെ ടീമിലെത്തിച്ചത്​ എന്തിന്​ ? വെളിപ്പെടുത്തി സൺറൈസേഴ്​സ്​
cancel

സൺറൈസേഴ്​സ്​ ഹൈദരാബാദി​െൻറ ബൗളിങ്​ കുന്തമുനയാണ്​ അഫ്​ഗാൻ താരമായ റാഷിദ്​ ഖാൻ. ഏത്​ വമ്പൻ താരത്തെയും ത​െൻറ സ്​പിൻ ബൗളിങ്ങിലൂടെ വെള്ളം കുടിപ്പിക്കാൻ കഴിവുള്ള റാഷിദിനെ 2017ൽ 4 കോടി രൂപ വാരിയെറിഞ്ഞാണ്​ സൺറൈസേഴ്​സ്​ സ്വന്തമാക്കിയത്​. എന്നാൽ ആ സമയത്ത്​ റാഷിദിനെ കൂടാതെ ദക്ഷിണാഫ്രിക്കയുടെ പരിചയസമ്പന്നനായ സ്​പിൻ ബൗളർ ഇമ്രാൻ താഹിറും ലേലത്തിൽ തങ്ങളുടെ പരിഗണനയിലുണ്ടായിരുന്നതായി എസ്​.ആർ.എച്ചി​െൻറ പെർഫോമൻസ്​ അനലിസ്റ്റായ ശ്രീനിവാസ്​ ചന്ദ്രശേഖർ പറഞ്ഞു.

ഇമ്രാൻ താഹിറിനെ അപേക്ഷിച്ച്​ റാഷിദിന്​ പരിചയസമ്പത്ത്​ കുറവായിരുന്നു​. എങ്കിലും താരത്തെ ടീമിലെടുക്കാൻ ഹൈദരാബാദ്​ തീരുമാനിച്ചു. അത്​ ശരിയായെന്ന്​ ​തെളിയിക്കുന്ന പ്രകടനമായിരുന്നു റാഷിദി​െൻറ ഭാഗത്തുനിന്നുമുണ്ടായത്​.

2016ലെ ടി20 ലോകകപ്പിലാണ്​ റാഷിദ്​ ഖാ​െൻറ പ്രകടനം ഞങ്ങൾ ആദ്യമായി കാണുന്നത്​. ഡൽഹിയിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ റാഷിദ്​ മികച്ച പ്രകടനമായിരുന്നു കാഴ്​ച വെച്ചത്​. പരമ്പരയിലുടനീളം താരം അത്​ തുടരുകയും ചെയ്​തിരുന്നു. അതോടെ ഞങ്ങൾ അവനെ പിന്തുടരാൻ തുടങ്ങി. ഒരു സാധാരണ ലെഗ്​സ്​പിന്നർമാർ പന്തെറിയുന്ന വേഗതയേക്കാൾ വളരെ വ്യത്യസ്​തമായിരുന്നു റാഷിദി​െൻറ ബൗളിങ്​.​ കൂടാതെ മികച്ച ഫീൽഡിങ്ങുമാണ്​. ഒരു കംപ്ലീറ്റ്​ പാക്കേജായിരുന്നു അവൻ.

ഇമ്രാൻ താഹിർ, റാഷിദ്​ ഖാൻ എന്നിവരിൽ ആരെ പരിഗണിക്കണമെന്ന കാര്യത്തിൽ ഞങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടായിരുന്നു. പരിചയസമ്പത്തി​െൻറ കാര്യത്തിൽ ഇരുവരും തമ്മിൽ വലിയ അന്തരമുണ്ട്​. എന്നാൽ, റാഷിദിനെ ടീമിലെത്തിക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. ബംഗ്ലാദേശ്​ താരം മുസ്​തഫിസുർ റഹ്​മാനെ ഇത്തരത്തിൽ ടീമിലെത്തിച്ചപ്പോൾ ആ സീസണിൽ ​െഎ.പി.എല്ലിലെ സെൻസേഷണൽ താരമായി അദ്ദേഹം മാറിയിരുന്നു. റാഷിദിനെ പരിഗണിച്ചപ്പോൾ അതായിരുന്നു തങ്ങളുടെ മനസിലെന്നും ശ്രീനിവാസ്​ ചന്ദ്രശേഖർ ഒരു യൂട്യൂബ്​ ചാനലിന്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

2017ലെ ​െഎ.പി.എല്ലിൽ എസ്​.ആർ.എച്ചിന്​ വേണ്ടി 14 മത്സരങ്ങളായിരുന്നു റാഷിദ്​ കളിച്ചത്​. 17 വിക്കറ്റുകൾ നേടിയ താരം ടീമിനെ പ്ലേ-ഒാഫിൽ എത്തിക്കുന്നതിലും മുഖ്യ പങ്കുവഹിച്ചു. 2018ൽ 17 മത്സരങ്ങളിൽ നിന്നും 21 വിക്കറ്റുകൾ നേടി ഒരിക്കൽ കൂടി ടീമിന്​ വേണ്ടി മികച്ച പ്രകടനം റാഷിദ്​ നടത്തി. ആ വർഷം റണ്ണേർസ്​ അപ്പായാണ്​​ സൺറൈസേഴ്​സ്​ ഫിനിഷ്​ ചെയ്​തത്​. 2019ൽ 9 കോടി രൂപ നൽകിയാണ്​ താരത്തെ ടീം നിലനിർത്തിയത്​. ആ വർഷമാക​െട്ട 15 മത്സരങ്ങളിൽ 17 വിക്കറ്റുകൾ നേടുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rashid KhanSunrisers Hydarabad
Next Story