Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസഞ്ജു മനോഭാവം...

സഞ്ജു മനോഭാവം മാറ്റണമെന്ന് ശ്രീശാന്ത്

text_fields
bookmark_border
sanju samson
cancel

മും​ബൈ: രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ക്യാ​പ്റ്റ​ൻ സ​ഞ്ജു സാം​സ​ൺ ഇ​പ്പോ​ൾ തു​ട​രു​ന്ന മ​നോ​ഭാ​വം മാ​റ്റ​ണ​മെ​ന്ന് മു​ൻ ഇ​ന്ത്യ​ൻ താ​ര​വും മ​ല​യാ​ളി ക്രി​ക്ക​റ്റ​റു​മാ​യ എ​സ്. ശ്രീ​ശാ​ന്ത്. സു​നി​ൽ ഗ​വാ​സ്ക​ർ സാ​റി​നെ പോ​ലു​ള്ള ഇ​തി​ഹാ​സ ക്രി​ക്ക​റ്റ​റെ പോ​ലും മു​ഖ​വി​ല​ക്കെ​ടു​ക്കാ​ത്ത​ത് ന​ല്ല ശീ​ല​മ​ല്ലെ​ന്നും ശ്രീ​ശാ​ന്ത് സ്റ്റാ​ർ സ്പോ​ർ​ട്സി​ന്റെ ടോ​ക് ഷോ​യി​ൽ പ​റ​ഞ്ഞു.

'ഗ​വാ​സ്ക​ർ സ​ർ സ​ഞ്ജു​വി​നെ ഉ​പ​ദേ​ശി​ച്ചി​രു​ന്നു, ‘‘നി​ങ്ങ​ൾ 10 പ​ന്തെ​ങ്കി​ലും പി​ടി​ച്ചു​നി​ൽ​ക്കൂ. നി​ങ്ങ​ൾ​ക്ക് ഒ​രു​പാ​ട് ക​ഴി​വു​ക​ൾ ഉ​ണ്ടെ​ന്ന് ഞ​ങ്ങ​ൾ​ക്ക​റി​യാം, നി​ങ്ങ​ൾ 12 പ​ന്തി​ൽ 0 റ​ൺ​സെ​ടു​ത്താ​ലും ശേ​ഷ​മു​ള്ള 25 പ​ന്തി​ൽ 50 റ​ൺ​സ് സ്കോ​ർ ചെ​യ്യാം.’’

എ​ന്നാ​ൽ ‘‘ത​ന്റെ ശൈ​ലി ഇ​ങ്ങ​നെ​യാ​ണ്, ഇ​ങ്ങ​നെ മാ​ത്ര​മേ ക​ളി​ക്കാ​നാ​കൂ​വെ​ന്നാ​യി​രു​ന്നു’’ സ​ഞ്ജു​വി​ന്റെ മ​റു​പ​ടി. അ​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും മ​നോ​ഭാ​വ​ത്തി​ൽ മാ​റ്റം വ​രു​ത്താ​ൻ ത​യാ​റാ​ക​ണ​മെ​ന്നും ശ്രീ​ശാ​ന്ത് സ​ഞ്ജു​വി​നെ ഉ​പ​ദേ​ശി​ച്ചു.

‘അ​ണ്ട​ർ-14​ൽ എ​ന്റെ കാ​പ്റ്റ​ൻ​സി​ക്ക് കീ​ഴി​ൽ ക​ളി​ച്ചു​വ​ള​ർ​ന്ന​യാ​ളാ​ണ് സ​ഞ്ജു, അ​തു​കൊ​ണ്ട് എ​ന്നും അ​വ​ന്റെ കൂ​ടെ ത​ന്നെ​യാ​ണ്. കാ​ണു​മ്പോ​ഴെ​ല്ലാം പ​റ​യാ​റു​ണ്ട്. ഐ.​പി.​എ​ല്ലി​ൽ മാ​ത്ര​മ​ല്ല, ഫ​സ്റ്റ്ക്ലാ​സ് ക്രി​ക്ക​റ്റി​ലും സ്ഥി​ര​ത​യു​ള്ള പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​ൻ, ഇ​ഷാ​ൻ കി​ഷ​നും ഋ​ഷ​ഭ് പ​ന്തു​മെ​ല്ലാം ഇ​പ്പോ​ഴും സ​ഞ്ജു​വി​ന്റെ മു​ക​ളി​ലാ​ണ്, പ​ന്ത് ഉ​ട​ൻ ക​ളി​ക്ക​ള​ത്തി​ൽ തി​രി​ച്ചെ​ത്തു​മെ​ന്നും’ ശ്രീ​ശാ​ന്ത് പ​റ​ഞ്ഞു.

ഐ.​പി.​എ​ൽ ഈ ​സീ​സ​ണി​ൽ പ്ലേ​ഓ​ഫ് നേ​ടാ​നാ​വാ​തെ അ​വ​സാ​ന നി​മി​ഷം പു​റ​ത്താ​യ ടീ​മാ​ണ് രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ റ​ണ്ണ​റ​പ്പാ​യ അ​വ​ർ ഈ ​സീ​സ​ണി​ന്റെ തു​ട​ക്ക​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തി​ട്ടും അ​വ​സാ​ന​ത്തെ തു​ട​ർ തോ​ൽ​വി​ക​ൾ വി​ന​യാ​യി. 14 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 362 റ​ൺ​സ് മാ​ത്ര​മാ​ണ് സ​ഞ്ജു​വി​ന്റെ സ​മ്പാ​ദ്യം.

Show Full Article
TAGS:Sreesanth sanju samson 
News Summary - Sreesanth wants Sanju to change his attitude
Next Story