Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇനി...

ഇനി 'സ്​​െറ്റെയിൻലെസ്​' ദക്ഷിണാഫ്രിക്ക; ഡെയ്​ൽ സ്​റ്റെയ്​ൻ വിരമിച്ചു

text_fields
bookmark_border
dale steyn
cancel

കേപ്​ടൗൺ: ദക്ഷിണാഫ്രിക്കൻ പേസ് ​ബൗളർ ഡെയ്​ൽ സ്​റ്റെയ്​ൻ അന്താരാഷ്​ട്ര ക്രിക്കറ്റിൽ നിന്ന്​ വിരമിച്ചു. പരിക്ക്​ വലച്ചതിനെ തുടർന്ന്​ 38കാരനായ സ്​റ്റെയ്​ന്​ കഴിഞ്ഞ കുറച്ച്​ വർഷങ്ങളായി ടീമിലെ സ്​ഥിരം സാന്നിധ്യമാകാൻ സാധിച്ചിരുന്നില്ല. 'കയ്പേറിയ മധുരം, പക്ഷേ നന്ദി' -എന്നായിരുന്നു വിരമിക്കലിനെ കുറിച്ച്​ താരം ട്വിറ്ററിൽ കുറിച്ചത്​.

2019ൽ ടെസ്റ്റിൽ നിന്ന്​ വിരമിച്ച സ്​റ്റൈയ്​ൻ ശേഷം പരിമിത ഓവർ ക്രിക്കറ്റിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്​. 2020 ഫെബ്രുവരിയിൽ ആസ്​ട്രേലിയക്കെതിരായിരുന്നു അവസാന ട്വന്‍റി20 മത്സരം.

2004ൽ പോർട്ട്​ എലിസബത്തിൽ ഇംഗ്ലണ്ടിനെതിരായ ടെസ്​റ്റിലൂടെയായിരുന്നു സ്​റ്റെയ്​നിന്‍റെ അന്താരാഷ്​ട്ര അരങ്ങേറ്റം. 93 ടെസ്റ്റ്​ മത്സരങ്ങളിൽ നിന്ന്​ താരം 439 വിക്കറ്റുകൾ സ്വന്തമാക്കി. 125 ഏകദിനങ്ങളിൽ നിന്ന്​ 196 വിക്കറ്റുകളും 47 ട്വന്‍റിയിൽ നിന്ന്​ 64 വിക്കറ്റുകളും വീഴ്​ത്തിയിട്ടുണ്ട്​.

അന്താരാഷ്​ട്ര ക്രിക്കറ്റിന്​ പുറമേ ഇംഗ്ലണ്ട്​, ഇന്ത്യ, ആസ്​ട്രേലിയ, പാകിസ്​താൻ, വെസ്റ്റിൻഡീസ്​, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ ലീഗുകളിലും സ്​റ്റെയ്​ൻ മിന്നും താരമായിരുന്നു. ഐ.പി.എല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്​സിന്‍റെ താരമായിരുന്ന സ്​റ്റെയ്​ൻ ഇക്കുറി ലീഗിൽ കളിക്കില്ലെന്ന്​ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:south africadale steynretirementcricket
News Summary - South African pacer Dale Steyn retires from all forms of cricket
Next Story