Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightദക്ഷിണാഫ്രിക്കക്ക്...

ദക്ഷിണാഫ്രിക്കക്ക് അഞ്ചുവിക്കറ്റ് ജയം; അഫ്ഗാനിസ്താന് തല ഉയർത്തി മടക്കം

text_fields
bookmark_border
ദക്ഷിണാഫ്രിക്കക്ക് അഞ്ചുവിക്കറ്റ് ജയം; അഫ്ഗാനിസ്താന് തല ഉയർത്തി മടക്കം
cancel

അഹ്മദാബാദ്: അഫ്ഗാനിസ്താനെതിരെ ദക്ഷിണാഫ്രിക്കക്ക് അഞ്ചുവിക്കറ്റ് ജയം. അഫ്ഗാൻ മുന്നോട്ടുവെച്ച 245 റൺസ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക 47.3 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. പുറത്താകാതെ 76 റൺസ് നേടിയ വാൻഡർ ഡസന്റെയും ഓപണർ ക്വിന്റൺ ഡി കോക്കിന്റെയും ഫെ​ലു​ക്‌​വാ​യോയുടെയും മികച്ച പ്രകടമാണ് ടീമിനെ വിജയത്തിലെത്തിച്ചത്.

താരതമ്യേന കുറഞ്ഞ വിജയലക്ഷ്യം തേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ഡി കോക്കും തെംബ ബാവുമയും ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും സ്കോർ 64 ൽ നിൽക്കെ ബാവുമ (23) മടങ്ങി. 66 ൽ ഡി കോക്കും (41) മടങ്ങിയതോടെ ടീം പ്രതിരോധത്തിലായി. തുടർന്ന് വാൻഡർ ഡസനും എയ്ഡൻ മർക്രാമും (25) ചേർന്ന് കൂട്ടുക്കെട്ട് ഉയർത്തിയെങ്കിലും മർക്രാമിനെ പുറത്താക്കി റാഷിദ് ഖാൻ ആ കൂട്ടുക്കെട്ട് പൊളിച്ചു. തുടർന്നെത്തിയ ഹെൻറിച്ച് ക്ലാസനെ (10) നിലയുറപ്പിക്കും മുൻപ് റാഷിദ് ഖാൻ മടക്കി. ഡേവിഡ് മില്ലർ (24) മുഹമ്മദ് നബിക്ക് വിക്കറ്റ് നൽകി മടങ്ങി. തുടർന്നെത്തിയ ആ​ൻ​ഡി​ൽ ഫെ​ലു​ക്‌​വാ​യോ വാൻഡർ ഡസന് ശക്തമായ പിന്തുണയുമായി നിലയുറപ്പിച്ചതോടെ ടീം അനായാസം വിജയത്തിലെത്തി. ഫെ​ലു​ക്‌​വാ​യോ 39 ഉം വാൻഡർ ഡസൻ 76 ഉം റൺസുമായി പുറത്താകാതെ നിന്നു.

നേരത്തെ, ഓ​ൾ​റൗ​ണ്ട​ർ അ​സ്മ​ത്തു​ല്ല ഒ​മ​ർ​സാ​യി പു​റ​ത്താ​കാ​തെ നേ​ടി​യ 97 റ​ൺ​സ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ബാ​റ്റി​ങ് ത​ക​ർ​ച്ച​ക്കു ശേ​ഷം അ​ഫ്ഗാ​നി​സ്താ​നെ 244 ലെ​ത്തി​ച്ച​ത്. ഫോം ​തു​ട​ർ​ന്ന ഒ​മ​ർ​സാ​യി 107 പ​ന്തി​ൽ ഏ​ഴ് ഫോ​റും മൂ​ന്ന് സി​ക്സും പ​റ​ത്തി. ക​ഗി​സോ റ​ബാ​ദ എ​റി​ഞ്ഞ അ​വ​സാ​ന ഓ​വ​റി​ലെ അ​വ​സാ​ന മൂ​ന്ന് പ​ന്തു​ക​ളി​ൽ റ​ൺ​സ് നേ​ടാ​നാ​വാ​തി​രു​ന്ന​ത് ​ക​ന്നി സെ​ഞ്ച്വ​റി ഈ ​താ​ര​ത്തി​ന് ന​ഷ്ട​മാ​ക്കി. ജെ​റാ​ൾ​ഡ് കോ​റ്റ്‌​സി 44 റ​ൺ​സ് വ​ഴ​ങ്ങി നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി. ലു​ൻ​ഗി എ​ൻ​ഗി​ഡി​യും ​കേ​ശ​വ് മ​ഹാ​രാ​ജും ര​ണ്ട് വി​ക്ക​റ്റ് വീ​തം നേ​ടി.

ടോ​സ് നേ​ടി​യ ക്യാ​പ്റ്റ​ൻ ഹ​ഷ്മ​ത്തു​ല്ല ഷാ​ഹി​ദി ആ​ദ്യം ബാ​റ്റ് ചെ​യ്യാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ശ​ക്ത​രാ​യ എ​തി​രാ​ളി​ക​ൾ​ക്കെ​തി​രെ 11 ഓ​വ​ർ വ​രെ വി​ക്ക​റ്റ് ​പോ​കാ​തെ കാ​ത്ത അ​ഫ്ഗാ​ൻ പെ​ട്ടെ​ന്ന് മൂ​ന്നി​ന് 45 എ​ന്ന നി​ല​യി​ലാ​യി. ഓ​പ​ണ​ർ റ​ഹ്മ​ത്തു​ല്ല ഗു​ർ​ബാ​സ് 21 പ​ന്തി​ൽ 25 റ​ൺ​സെ​ടു​ത്തു. പി​ന്നീ​ട് അ​ഞ്ചാ​മ​നാ​യി ഇ​റ​ങ്ങി​യ ഒ​മ​ർ​സാ​യി റ​ൺ​സു​യ​ർ​ത്തി.

ആ​റാം വി​ക്ക​റ്റി​ൽ ഒ​മ​ർ​സാ​യി​യും റാ​ഷി​ദ് ഖാ​നും 44 റ​ൺ​സ് ചേ​ർ​ത്ത​ത് ടീ​മി​നെ 150 ക​ട​ക്കാ​ൻ സ​ഹാ​യി​ച്ചു. എ​ട്ടാം വി​ക്ക​റ്റി​ൽ നൂ​ർ അ​ഹ​മ്മ​ദു​മാ​യി ചേ​ർ​ന്ന് ഒ​മ​ർ​സാ​യി 44 റ​ൺ​സ് ചേ​ർ​ത്ത​തോ​​ടെ അ​ഫ്ഗാ​ൻ 200 പി​ന്നി​ട്ടു. വി​ശ്ര​മം അ​നു​വ​ദി​ച്ച ത​ബ്രാ​യി​സ് ഷം​സി​ക്കും മാ​ർ​ക്കോ ജാ​ൻ​സ​നും പ​ക​രം ആ​ൻ​ഡി​ൽ ഫെ​ലു​ക്‌​വാ​യോ​യെ​യും ജെ​റാ​ൾ​ഡ് കോ​റ്റ്‌​സി​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ടീ​മി​ൽ ക​ളി​ച്ചു. അ​ഫ്ഗാ​നി​സ്താ​ൻ ടീ​മി​ൽ മാ​റ്റ​മു​ണ്ടാ​യി​രു​ന്നി​ല്ല.

തോറ്റെങ്കിലും അഫ്ഗാൻ തല ഉയർത്തി തന്നെയാണ് ലോകകപ്പിൽ നിന്ന് മടങ്ങുന്നത്. ഒമ്പത് മത്സരങ്ങളിൽ നിന്ന് നാല് ജയവും അഞ്ച് തോൽവിയും ഉൾപ്പെടെ എട്ടുപോയിന്റുമായി ആറാം സ്ഥാനത്താണിപ്പോൾ. കഴിഞ്ഞ ലോകകപ്പിൽ ഒരു വിജയം പോലും ഇല്ലാതിരുന്ന ടീം അവിശ്വസനീയമായ പ്രകടനമാണ് ഈ ലോകകപ്പിൽ പുറത്തെടുത്തത്.

ഒ​മ്പ​ത് ക​ളി​ക​ളി​ൽ​നി​ന്ന് 14 പോ​യ​ന്റു​ള്ള ദ​ക്ഷി​ണാ​ഫ്രി​ക്ക നേ​ര​ത്തേ സെ​മി​യു​റ​പ്പി​ച്ചി​രു​ന്നു. വ്യാ​ഴാ​ഴ്ച കൊ​ൽ​ക്ക​ത്ത ഈ​ഡ​ൻ​ഗാ​ർ​ഡ​ൻ​സി​ൽ ആ ​സ്ട്രേ​ലി​യ​യാ​ണ് എ​തി​രാ​ളി​ക​ൾ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:South AfricaAfghanistancricket worldcup 2023
News Summary - South Africa win by five wickets against Afghanistan
Next Story