Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാകിസ്താനെതിരെ ദക്ഷിണാഫ്രിക്കക്ക് 271 റൺസ് വിജയലക്ഷ്യം

text_fields
bookmark_border
പാകിസ്താനെതിരെ ദക്ഷിണാഫ്രിക്കക്ക് 271 റൺസ് വിജയലക്ഷ്യം
cancel

ചെന്നൈ: നായകൻ ബാബർ അസമിന്റെയും സൗദ് ഷക്കീലിന്റെയും അർധസെഞ്ച്വറിയുടെ മികവിൽ ദക്ഷിണാഫ്രിക്കക്കെതിരെ പാകിസ്താന് ഭേതപ്പെട്ട സ്കോർ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താൻ 46.4 ഓവറിൽ 270 റൺസിന് ആൾഔട്ടാകുകയായിരുന്നു.

നാല് വിക്കറ്റെടുത്ത ദക്ഷിണാഫ്രിക്കൻ സ്പിന്നർ തബ്രൈസ് ഷംസിയും മൂന്ന് വിക്കറ്റെടുത്ത മാർക്കോ ജാൻസനും ചേർന്നാണ് പാക് ബാറ്റിങ് നിരയെ വരിഞ്ഞ് മുറുക്കിയത്. ഓപണർമാരായ അബ്ദുള്ള ഷഫീഖിനെയും (9) ഇമാമുൽ ഹഖിനെയും (12) പുറത്താക്കി മാർക്കോ ജാൻസനാണ് ദക്ഷിണാഫ്രിക്കക്ക് ആദ്യ ബ്രേക്ക് നൽകിയത്.

തുടർന്നെത്തിയ നായകൻ ബാബർ അസമും(50) മുഹമ്മദ് റിസ്വാനും(31) ചേർന്ന് ടീമിനെ വൻ തകർച്ചയിൽ നിന്ന് കരകയറ്റുകയായിരുന്നു. സൗദ് ഷക്കീലിന്റെ(52) അർധസെഞ്ച്വറിയും കൂട്ടിനെത്തിയപ്പോൾ ടീം സ്കോർ 200 കടന്നു. ഇഫ്ത്തിക്കാർ അഹമ്മദ് 21 ഉം ഷദാബ് ഖാൻ 43 ഉം മുഹമ്മദ് നവാസ് 24ഉം റൺസെടെത്ത് പുറത്തായി.

ദക്ഷിണാഫ്രിക്ക മൂന്ന് മാറ്റങ്ങളുമായാണ് ഇന്ന് ഇറങ്ങിയത്. അസുഖം കാരണം പുറത്തായിരുന്ന ടെംബ ബാവുമ തിരിച്ചെത്തിയപ്പോൾ തബ്രൈസ് ഷംസിയും ലുങ്കി എംഗിഡിയും ടീമിൽ ഇടം നേടി. കഗിസൊ റബാദ, റീസ് ഹെൻഡ്രിക്സ്, ലിസാർഡ് വില്യംസ് എന്നിവരാണ് പുറത്തായത്. പാകിസ്താൻ രണ്ട് മാറ്റങ്ങളോടെയാണ് ഇറങ്ങിയത്. അസുഖബാധിതനായ ഹസൻ അലിക്ക് പകരം മുഹമ്മദ് വസീം ജൂനിയറും ഉസാമ മിറിന് പകരം മുഹമ്മദ് നവാസും ടീമിലെത്തി.



Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - South Africa set a target of 271 runs against Pakistan
Next Story