Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവിവാദങ്ങൾക്കിടയിലും...

വിവാദങ്ങൾക്കിടയിലും തകർപ്പൻ ജയവുമായി ദക്ഷിണാഫ്രിക്ക; വിൻഡീസിന്​ വിനയായത്​ സിമ്മൺസിന്‍റെ 'ടെസ്റ്റ്​' ഇന്നിങ്​സ്​

text_fields
bookmark_border
വിവാദങ്ങൾക്കിടയിലും തകർപ്പൻ ജയവുമായി ദക്ഷിണാഫ്രിക്ക; വിൻഡീസിന്​ വിനയായത്​ സിമ്മൺസിന്‍റെ ടെസ്റ്റ്​ ഇന്നിങ്​സ്​
cancel

ദുബൈ: വർണവിവേചനവും ഡികോക്കിന്‍റെ പിന്മാറ്റവും അടക്കമുള്ളവ സൃഷ്​ടിച്ച വിവാദത്തിനിടയിലും തകർപ്പൻ ജയവുമായി ദക്ഷിണാഫ്രിക്ക ട്വന്‍റി 20 ലോകകപ്പിൽ വിലപ്പെട്ട രണ്ടുപോയന്‍റുകൾ സ്വന്തമാക്കി. വെസ്റ്റിൻഡീസ്​ നിശ്ചിത ഓവറിൽ ഉയർത്തിയ 143 റൺസ്​ രണ്ടുവിക്കറ്റ്​ നഷ്​ടത്തിൽ 18.2 ഓവറിൽ ദക്ഷിണാഫ്രിക്ക അനായാസം മറികടന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും വമ്പൻ തോൽവി വഴങ്ങിയ നിലവിലെ ചാമ്പ്യൻമാരായ വിൻഡീസിന്‍റെ നില ഇതോടെ പരുങ്ങലിലായി.

തകർപ്പൻ ഫോം തുടരുന്ന എയ്​ഡൻ മാർക്രം (26 പന്തിൽ 51 നോട്ടൗട്ട്​ ), റോസി വാൻഡർ ഹ്യൂസൻ (51 പന്തിൽ 43 നോട്ടൗട്ട്​) എന്നിവർ ചേർന്നപ്പോൾ വിൻഡീസ്​ ബൗളർമാർക്ക്​ കാര്യമായൊന്നും ചെയ്യാനില്ലായിരുന്നു. ഡികോക്കിന്​ പകരക്കാരനായി ടീ​മിലെത്തിയ റീസ ഹെൻഡ്രിക്​സ്​ 30 പന്തിൽ 39 റൺസ്​ നേടിയപ്പോൾ നായകൻ ടെമ്പ ബവുമ രണ്ടുറൺസിന്​ പുറത്തായി.


ആദ്യം ബാറ്റ്​ ചെയ്​ത വിൻഡീസിന്‍റെ ബാറ്റിങ്​ നിര വീണ്ടും നിരാശപ്പെടുത്തുകയായിരുന്നു. 35 പന്തിൽ 56 റൺസെടുത്ത എവൻ ലൂവിസ്​ മാത്രമാണ്​ വിൻഡീസിനായി തിളങ്ങിയത്​. ലൂവിസിനൊപ്പം ഓപ്പണറായി ഇറങ്ങിയ ലെൻഡി സിമ്മൺസ്​ 35 പന്തുകളിൽ നിന്നും വെറും 16 റൺസ്​ മാത്രമാണ്​ നേടിയത്​. ഒരു ബൗണ്ടറിപോലും നേടാതെയുള്ള സിമ്മൺസിന്‍റെ മെല്ലെപ്പോക്ക്​ വിൻഡീസ്​ സ്​കോർബോർഡിനെ ഒച്ചിഴയും വേഗത്തിലാക്കി. നികൊളാസ്​ പുരാൻ (12), ക്രിസ്​ ഗെയ്​ൽ (12), ​കീരൺ പൊള്ളാർഡ്​ (26), ആ​ന്ദ്രേ റസൽ (5), ഹെറ്റ്​മയർ (1), ഡ്വെയ്​ൻ ബ്രാവോ (8നോട്ടൗട്ട്​) എന്നിങ്ങനെയാണ്​ മറ്റുബാറ്റ്​സ്​മാൻമാരുടെ സ്​കോറുകൾ. ദക്ഷിണാഫ്രിക്കക്കായി ഡ്വെയ്​ൻ പ്രി​ട്ടോറിയസ്​ മൂന്നും കേശവ്​ മഹാരാജ്​ രണ്ടും വിക്കറ്റുകൾ വീഴ്​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:South Africa Cricket TeamT20 World Cup 2021
News Summary - South Africa beat West Indies by 8 wickets
Next Story