ആസ്ട്രേലിയക്കെതിരെ നാലാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്ക് 164 റൺസ് ജയം
text_fieldsകാൻബറ: 83 പന്തിൽ 174 റൺസ് അടിച്ചുകൂട്ടി ഹെന്റിച്ച് ക്ലാസൻ നൽകിയ കൂറ്റൻ വിജയലക്ഷ്യത്തിനു മുന്നിൽ മൂക്കുകുത്തി വീണ് കംഗാരുക്കൾ. ആസ്ട്രേലിയ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ നാലാം ഏകദിനത്തിലാണ് സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനവുമായി ക്ലാസൻ ടീമിനെ വൻ സ്കോറിലേക്കും 164 റൺസ് വിജയത്തിലേക്കും നയിച്ചത്. ഇതോടെ മത്സരം 2-2ന് സമനിലയിലായി.
ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 416 റൺസ് എടുത്തു. അഞ്ചാമനായി മൈതാനത്തെത്തിയ ക്ലാസൻ 13 ഫോറും അത്രയും സിക്സറും പറത്തിയാണ് ഏകദിനത്തിൽ ഒരു ദക്ഷിണാഫ്രിക്കൻ താരം കുറിക്കുന്ന ഏറ്റവും ഉയർന്ന നാലാമത്തെ സ്കോർ കണ്ടെത്തിയത്. ഇന്നിങ്സിലെ അവസാന പന്തിൽ അതിർത്തിവരക്കരികെ ക്യാച്ച് നൽകിയായിരുന്നു ക്ലാസന്റെ മടക്കം.
എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയ 34.5 ഓവർ മാത്രം പിന്നിടുന്നതിനിടെ 252 റൺസുമായി മടങ്ങി. ആദ്യ രണ്ടു കളികളും ജയിച്ച് ബഹുദൂരം മുന്നിൽ നിന്ന ശേഷമാണ് തുടർച്ചയായ രണ്ടു തോൽവികളുമായി പരമ്പര നഷ്ടത്തിനരികെ നിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

