മുൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു
text_fieldsസൗരവ് ഗാംഗുലി
കൊൽക്കത്ത: ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരവും ദേശീയ ടീമിന്റെ ക്യാപ്റ്റമുമായിരുന്ന സൗരവ് ഗാംഗുലി സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. വ്യാഴാഴ്ച ബർധമാനിലേക്കുള്ള യാത്രക്കിടെ ദുർഗാപുർ എക്സ്പ്രസ് വേയിൽ ദന്തൻപുരിനു സമീപമാണ് സംഭവം. ഗാംഗുലിയുടെ വിഹനവ്യൂഹത്തിനു മുന്നിൽ സഞ്ചരിച്ചിരുന്ന ലോറി അപ്രതീക്ഷിതമായി ബ്രേക്കിട്ടതിനെ തുടർന്നാണ് അപടകടമുണ്ടായത്.
ലോറിക്ക് പിന്നിൽ ഇടിക്കാതിരിക്കാൻ ഗാംഗുലി സഞ്ചരിച്ചിരുന്ന റേഞ്ച് റോവറിന്റെ ഡ്രൈവർ ബ്രേക്ക് ചവിട്ടുകയും പിന്നാലെ മറ്റു വാഹനങ്ങൾ ഇടിച്ചുകയറുകയുമായിരുന്നു. വാഹനങ്ങൾ മിതമായ വേഗത്തിലായിരുന്നതിനാൽ ആർക്കും പരിക്കില്ല. വാഹനവ്യൂഹത്തിലെ രണ്ട് കാറുകൾക്ക് നേരിയ കേടുപാടുകളുണ്ട്. സംഭവത്തെ തുടർന്ന് പത്ത് മിനിറ്റോളം യാത്ര തടസപ്പെടുകയും പിന്നീട് തുടരുകയും ചെയ്തെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ച ബർധ്മാൻ സർവകലാശാലയിലെ പരിപാടിയിലും ബർധ്മാൻ സ്പോർട്സ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിലും ഗാംഗുലി പങ്കെടുത്തു. ഇന്ത്യക്കായി 113 ടെസ്റ്റ്, 311 ഏകദിന മത്സരങ്ങളിൽ പാഡണിഞ്ഞ താരമാണ് സൗരവ് ഗാംഗുലി. ടെസ്റ്റിൽ 7000ത്തിലേറെയും ഏകദിനത്തിൽ 11000ത്തിലേറെയും റൺസ് നേടിയിട്ടുണ്ട്. ഐ.പി.എല്ലിൽ കൊൽക്കത്തക്കും പുണെ വാരിയേഴ്സിനും വേണ്ടി പാഡണിഞ്ഞ താരം, വിരമിച്ച ശേഷം ബി.സി.സി.ഐ പ്രസിഡന്റ് പദവിയും വഹിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

