Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസൗരവ്​ ഗാംഗുലിയുടെ...

സൗരവ്​ ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു; നടനെയും നിർദേശിച്ചു

text_fields
bookmark_border
ganguly
cancel

കൊൽക്കത്ത: മുൻ ഇന്ത്യൻ നായകൻ സൗരവ്​ ഗാംഗുലിയുടെ ജീവിതം ബോളിവുഡ്​ സിനിമയാകുന്നു. ന്യൂസ്​ 18ന്​ നൽകിയ അഭിമുഖത്തിൽ തന്‍റെ ബയോപികിന്​ അനുമതി നൽകിയതായി ഗാംഗുലി വെളിപ്പെടുത്തുകയായിരുന്നു. തന്‍റെ ജീവിതം വെള്ളിത്തിരയിലെത്തിക്കാൻ രൺബീർ കപൂറിനെ ഗാംഗുലി നിർദേശിച്ചതായും റിപ്പോർട്ടുകളുണ്ട്​. വമ്പൻ മുതൽ മുടക്കിൽ ബ്രഹ്​മാണ്ഡ ചിത്രമാകുമെന്നാണ്​ വിവരം. സിനിമയെക്കുറിച്ച്​ കൂടുതൽ വിവരങ്ങൾ പുറത്തായിട്ടില്ല.

ക്രിക്കറ്റ്​ താരങ്ങളുടെ ജീവിതം സിനിമയാകുന്നത്​ ഇതാദ്യമല്ല. അന്തരിച്ച നടൻ സുശാന്ത്​ രാജ്​പുത്​ അഭിനയിച്ച എം.എസ്​ ധോണി ഏറെ ​ശ്രദ്ധിക്കപ്പെട്ടിരുന്നു. മുഹമ്മദ്​ അസ്​ഹറുദ്ദീന്‍റെ ജീവിതം ഇംറാൻ ഹാഷ്​മി നായകനായെത്തിയ അസ്​ഹറിലൂടെ വെള്ളിത്തിരയിലെത്തിയിരുന്നു. 1983ലെ ലോകകപ്പ്​ വിജയത്തെ ആസ്​പദമാക്കിയുള്ള രൺബീർ കപൂർ നായകനാകുന്ന 83 അണിയറയിൽ പുരോഗമിക്കുകയാണ്​. ഇന്ത്യൻ വനിത ക്രിക്കറ്റ്​ ഇതിഹാസം മിതാലി രാജിന്‍റെ ജീവിതവും ബോളിവുഡിലെത്തുന്നുണ്ട്​. തപ്​സീ പന്നുവാണ്​ കേന്ദ്ര കഥാപാത്രമാകുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sourav Ganguly
News Summary - Sourav Ganguly Reveals He Has Agreed for Biopic, Ranbir Kapoor Hot Favourite to Play Dada
Next Story