Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightദുബൈയിൽ വെച്ച്​...

ദുബൈയിൽ വെച്ച്​ റേസിങ്​ കാറോടിച്ച്​​ ദാദ; വിമർശനമുയർന്നതോടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്​ നീക്കം ചെയ്​തു

text_fields
bookmark_border
ദുബൈയിൽ വെച്ച്​ റേസിങ്​ കാറോടിച്ച്​​ ദാദ; വിമർശനമുയർന്നതോടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്​ നീക്കം ചെയ്​തു
cancel

ഇന്ത്യൻ പ്രീമിയർ ലീഗി​െൻറ അവേശഷിക്കുന്ന 31 മത്സരങ്ങളും ​െഎ.സി.സി ടി20 ലോകകപ്പും നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്കായി ബി.സി.സി.​െഎ പ്രസിഡൻറ്​ സൗരവ്​ ഗാംഗുലി ദുബൈയിലാണുള്ളത്​. ഇന്ത്യയിലുള്ളത്​ പോലെ കർശന ലോക്​ഡൗണൊന്നുമില്ലാത്തതിനാൽ മുൻ ഇന്ത്യൻ നായകൻ ഒൗദ്യോഗിക ജോലികളിൽ നിന്ന്​ മാറി വിനോദത്തിനായും ദുബൈയിൽ വെച്ച്​ അൽപ്പനേരം ചിലവിട്ടിരുന്നു. അതിനായി തെരഞ്ഞെടുത്തതാക​െട്ട ഒരു റേസിങ്​ കാർ ഒാടിക്കലും.

ദുബൈയിലെ പ്രശസ്​തമായ മോ​േട്ടാർ സിറ്റിയിലെ ഒാ​േട്ടാഡ്രോം സന്ദർശിച്ച ദാദ അവിടെ വെച്ചാണ്​ റേസിങ്​ കാറിൽ ഒരു റൈഡ്​ നടത്തിയത്​​. അതുമായി ബന്ധപ്പെട്ട്​ ഇൻസ്റ്റഗ്രാമിൽ ചുവന്ന റേസിങ്​ ഡ്രൈവർ സ്യൂട്ട്​ ധരിച്ചുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. ''ഇന്ന്​ റേസിങ്​ കാർ ഒാടിച്ചു... അതിന് അവിശ്വസനീയമായ ഹീറ്റ്​ സൃഷ്ടിക്കാൻ കഴിയും."- ചിത്രത്തിന്​ അടിക്കുറിപ്പായി ദാദ എഴുതി.


എന്നാൽ, അതിന്​ വന്ന ട്രോളുകളടങ്ങിയ കമൻറുകൾക്ക്​ പിന്നാലെ ഗാംഗുലി ഫോ​േട്ടാ ഡിലീറ്റ്​ ചെയ്​തു. ''മഹാമാരിക്കാലത്തെ ഇത്തരം മണ്ടത്തരങ്ങൾക്ക്​ പകരം സമൂഹത്തിന് വേണ്ടി വിവേകപൂർണ്ണമായ എന്തെങ്കിലും ചെയ്യാനാണ്​'' ഇതിഹാസ താരത്തോട്​ ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ ആവശ്യപ്പെട്ടത്​. ഈ വർഷം ജനുവരിയിൽ ഹൃദയാഘാതം നേരിട്ട താരത്തോട്​ ആരോഗ്യം ശ്രദ്ധിക്കണമെന്നും ചില യൂസർമാർ ആവശ്യപ്പെട്ടു. ''ദുബൈ എന്നെ ലോക്​ഡൗണുകളിൽ നിന്ന്​ സ്വതന്ത്രമാക്കി'' എന്ന അടിക്കുറിപ്പിൽ ഗാംഗുലി മറ്റൊരു ചിത്രവും ഇൻസ്റ്റയിൽ പങ്കിട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sourav GangulyInstagramracing car
News Summary - Sourav Ganguly drives a racing car in Dubai deletes instagram post after social media trolls
Next Story