ക്യാപ്റ്റൻ ഹാർദികിനെ ഇനിയും കൂവരുതെന്ന് ഗാംഗുലി
text_fieldsമുംബൈ: ഗുജറാത്തിനെ കിരീടനേട്ടത്തിലേക്ക് നയിച്ച് രാജകീയ പരിവേഷത്തിൽ മുംബൈയിലെത്തിയ ഹാർദിക് പട്ടേലിന് ഒന്നും ശരിയാകാത്തതിൽ രോഷവുമായി ആരാധകർ കൂകുന്നതും പരിഹസിക്കുന്നതും അംഗീകരിക്കാനാകില്ലെന്ന് സൗരവ് ഗാംഗുലി. കളിച്ച മൂന്നിലും വമ്പൻ തോൽവികളിലേക്ക് കൂപ്പുകുത്തുകയും മൈതാനത്തെ പുറംകളി ദൃശ്യമാധ്യമങ്ങൾ വഴി പുറത്തെത്തുകയും ചെയ്തതോടെയാണ് ഹാർദികിനെ ആരാധകർ വെച്ചുപൊറുപ്പിക്കില്ലെന്നായത്. ടീമിന്റെ ഇഷ്ട നായകനായിരുന്ന രോഹിത് ശർമയുടെ പകരക്കാരനായിട്ടായിരുന്നു താരം പുതിയ സീസണിൽ ക്യാപ്റ്റൻസി ഏറ്റെടുത്തത്. എന്നാൽ, രോഹിതിനോട് മോശം പെരുമാറ്റമടക്കം ആരോപണങ്ങളുയർന്നതോടെ ആരാധകർ ഹാർദികിനെ കൈവിടുകയായിരുന്നു.
‘‘ആരാധകർ ഹാർദികിനെ കൂകരുത്. രോഹിത് ശർമ വ്യത്യസ്തനായ ഒരു വ്യക്തിയാണ്. അദ്ദേഹത്തിന്റെ പ്രകടനവും വേറിട്ടതായിരുന്നു. എന്നുവെച്ച്, ടീം ക്യാപ്റ്റൻസി ലഭിച്ചത് ഹാർദികിന്റെ തെറ്റല്ല’’ -ഗാംഗുലി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

