Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാറ്റുകൊണ്ട് മാത്രമല്ല, കാലുകൊണ്ടും പ്രഹരിക്കാനറിയാം; സഞ്ജു ഫുട്ബാൾ കളിക്കുന്ന വിഡിയോ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ

text_fields
bookmark_border
ബാറ്റുകൊണ്ട് മാത്രമല്ല, കാലുകൊണ്ടും പ്രഹരിക്കാനറിയാം; സഞ്ജു ഫുട്ബാൾ കളിക്കുന്ന വിഡിയോ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ
cancel

ക്രിക്കറ്റ് ബാറ്റുകൊണ്ട് എതിർബൗളർമാരെ അടിച്ചു പറത്തുന്ന സഞ്ജു സാംസണെയാണ് ആരാധകർക്ക് പരിചയം. കേരള ക്രിക്കറ്റ് ടീമിന്റെയും ​ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിന്റെയും നായകനായ സഞ്ജു ദിവസങ്ങൾക്ക് മുമ്പാണ് ഇന്ത്യക്കായി ഏകദിനത്തിൽ ആദ്യ സെഞ്ച്വറി നേടിയത്. 108 റൺസ് അടിച്ചെടുത്ത സഞ്ജുവിന്റെ മികവിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കുകയും​ ചെയ്തു.

തനിക്ക് ക്രിക്കറ്റ് ബാറ്റ് കൊണ്ട് മാത്രമല്ല, കാലുകൊണ്ടും പ്രഹരിക്കാനറിയാമെന്ന് തെളിയിക്കുകയാണ് മലയാളി താരം. കേരളത്തിലെ പ്രാദേശിക ഫുട്ബാൾ ടൂർണമെന്റിലാണ് ചുവപ്പും കറുപ്പും കലർന്ന ജഴ്സിയണിഞ്ഞ് സഞ്ജു കളത്തിലിറങ്ങിയത്. താരം പന്തുമായി ​മുന്നേറുന്നതിന്റെയും കോർണർ കിക്കെടുക്കുന്നതിന്റെയുമെല്ലാം വിഡിയോ പുറത്തുവന്നിട്ടുണ്ട്. ആരാധകർ ആവേശത്തോടെയാണ് ഇത് ഏറ്റെടുത്തിരിക്കുന്നത്.

ക്രിക്കറ്റിനൊപ്പം ഫുട്ബാളിനെയും ഏറെ സ്നേഹിക്കുന്നയാളാണ് സഞ്ജു. താരത്തിന്റെ പിതാവ് ഡൽഹി പൊലീസ് ഫുട്ബാൾ ടീമിന് വേണ്ടി കളിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാൾ ടീമിന്റെ ബ്രാൻഡ് അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ടിരുന്ന സഞ്ജു, ഫുട്ബാൾ താരമായ ആദർശിന് സ്​പെയിനിൽ ഒരു മാസത്തെ പരിശീലനത്തിന് പോകാൻ വിമാന ടി​ക്കറ്റെടുത്ത് നൽകിയും ഫുട്ബാൾ ആരാധകരുടെ മനം കവർന്നിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Social Media took over the video of Sanju Samson playing football
Next Story