Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ശരിക്കും ആസ്വദിച്ചു; മലയാളി താരത്തെ അഭിനന്ദിച്ച്​ ദാദ
cancel
Homechevron_rightSportschevron_rightCricketchevron_right'ശരിക്കും ആസ്വദിച്ചു';...

'ശരിക്കും ആസ്വദിച്ചു'; മലയാളി താരത്തെ അഭിനന്ദിച്ച്​ ദാദ

text_fields
bookmark_border

ദുബൈ: അരങ്ങേറ്റ മത്സരത്തിൽ മിന്നിത്തിളങ്ങിയ മലയാളി താരം ദേവ്​ദത്ത്​ പടിക്കലിന്​ അഭിനന്ദനവുമായി മുൻ ഇന്ത്യൻ നായകനും ബി.സി.സി.​െഎ പ്രസിഡൻറുമായ സൗരവ്​ ഗാംഗുലി.

'ദേവ്​ദത്തി​െൻറ കളി ശരിക്കും ആസ്വദിച്ചു. ഇടങ്കയ്യൻമാരുടെ ശൈലി വളരെ ആനന്ദംനൽകുന്നതാണ്​​' -ഗാംഗുലി ട്വീറ്റ്​ ചെയ്​തു. ഇന്ത്യക്കായി ഏകദിനങ്ങളിൽ ഏറ്റവുമധികം റൺസ്​നേടിയ ഇടങ്കയ്യൻ ബാറ്റ്​സ്​മാൻകൂടിയാണ്​ ഗാംഗുലി.

വെടിക്കെട്ടുകളുടെ തമ്പുരാക്കന്മാരായ വിരാട്​ കോഹ്​ലിയെയും എബി ഡിവ​ില്യേഴ്​സിനെയും ഡഗ്​ഒൗട്ടിൽ സാക്ഷിയാക്കിയായിരുന്നു​ ദേവ്​ദത്തി​െൻറ സംഭവബഹുലമായ അരങ്ങേറ്റം. സൺറൈസേഴ്​സ്​ ഹൈദരാബാദിനെതിരായ മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്​സി​െൻറ ഇന്നിങ്​സ്​ ഒാപൺ ചെയ്യാൻ നിയോഗം ലഭിച്ച ദേവ്​ദത്ത്​ ഒട്ടും മോശമാക്കിയില്ല.42 പന്തിൽ 56 റൺസുമായി അരങ്ങേറ്റം തന്നെ അർധ​സെഞ്ച്വറിയാക്കി മാറ്റിയാണ്​ 20കാരൻ കളം വിട്ടത്​. മലപ്പുറം എടപ്പാൾ സ്വദേശിയാണ്​ ദേവ്​ദത്ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sourav GangulyIPL 2020Devdutt Padikkal
Next Story