Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഈ റെക്കോർഡ്​ മറ്റൊരു...

ഈ റെക്കോർഡ്​ മറ്റൊരു താരത്തിനുമില്ല; ചരിത്രം കുറിച്ച്​ സ്​മൃതി മന്ദാന

text_fields
bookmark_border
Smriti Mandhana
cancel

ന്യൂഡൽഹി: ഇന്ത്യൻ ഓപ്പണർ സ്​മൃതി മന്ദാനക്ക്​ ലോകറെക്കോർഡ്​. ദക്ഷിണാഫ്രിക്കക്കെിരെ ചൊവ്വാഴ്ച​ കുറിച്ച 64 പന്തിൽ 80 റൺസോടെയാണ്​ ചരിത്രം മന്ദാന സ്വന്തം പേരിലാക്കിയത്​.

സ്​കോർ പിന്തുടരു​േമ്പാൾ തുടർച്ചയായി 10 തവണ 50 റൺസിലധികം നേടിയാണ്​ മന്ദാന അപൂർവ്വ റെ​ക്കോർഡ്​ സ്വന്തമാക്കിയത്​. നേരത്തേ 9തവണ 50ലധികം റൺസ്​ നേടിയ ന്യൂസിലാൻഡിന്‍റെ സൂസി ബാറ്റ്​സിന്‍റെ പേരിലായിരുന്നു റെക്കോർഡ്​ ഉണ്ടായിരുന്നത്.

വനിത ക്രിക്കറ്റിലോ പുരുഷ ക്രിക്കറ്റിലോ മറ്റാർക്കും സമാനമായ നേട്ടമില്ല. നിലവിൽ ഏകദിനത്തിലും ട്വന്‍റി 20യിലും ലോകറാങ്കിങ്ങിൽ ഏഴാമതാണ്​ ഇന്ത്യയുടെ വൈസ്​ക്യാപ്റ്റൻ കൂടിയായ മന്ദാന. 24കാരിയായ മന്ദാന മുംബൈ സ്വദേശിയാണ്​.


ലഖ്​നൗവിലെ അടൽ ബിഹാരി വാജ്​പേയി സ്​റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയെ ഇന്ത്യ ഒൻപത്​ വിക്കറ്റിനാണ്​ തകർത്തത്​. ആദ്യം ബാറ്റുചെയ്​ത ദക്ഷിണാഫ്രിക്കയെ 157 റൺസിലൊതുക്കിയ ഇന്ത്യൻ വനിതകൾ 29ാം ഓവറിൽ ലക്ഷ്യം മറികടന്നു. 42 റൺസിന്​ 4 വിക്കറ്റെടുത്ത ജുലൻ ഗോസ്വാമിയാണ്​ ​െപ്ലയർ ഓഫ്​ ദ മാച്ച്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Smriti Mandhana
Next Story