Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ നയിക്കാൻ ഇനി പുതിയ ക്യാപ്റ്റൻ; നിയോഗം സ്മൃതി മന്ദാനക്ക്

text_fields
bookmark_border
Indian womens cricket team captain Smriti Mandhana in action
cancel

ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ നായികയായി സൂപ്പർതാരം സ്മൃതി മന്ദാനയെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. വൈറ്റ് ബോൾ ക്രിക്കറ്റിൽ (ഏകദിനം, ടി20) ടീമിനെ ഇനി സ്മൃതി നയിക്കും. നായികയായിരുന്ന ഹർമൻപ്രീത് കൗർ വിരമിച്ചതിന് പിന്നാലെയാണ് സ്മൃതി പുതിയ സ്ഥാനം ഏറ്റെടുക്കുന്നത്. വനിതാ പ്രീമിയർ ലീഗിൽ (WPL) റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ (RCB) 2024ലെയും 2026ലെയും കിരീടങ്ങളിലേക്ക് നയിച്ച താരം, തന്റെ നേതൃപാടവം ഇതിനകം തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്.

രാജ്യാന്തര ക്രിക്കറ്റിൽ ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യയുടെ നിർണായക സാന്നിധ്യമാണ് സ്മൃതി. 2013 മുതൽ ഇന്ത്യൻ ടീമിന്റെ ഭാഗമായ താരം, ഇതിനകം 18 ടി20 മത്സരങ്ങളിലും നാല് ഏകദിനങ്ങളിലും ഇന്ത്യയെ നയിച്ച അനുഭവസമ്പത്തുമായാണ് പൂർണ്ണസമയ ക്യാപ്റ്റൻ പദവിയിലേക്കെത്തുന്നത്.

"ഇന്ത്യൻ ടീമിനെ നയിക്കാൻ അവസരം ലഭിക്കുന്നത് വളരെ വിശേഷപ്പെട്ടൊരു അംഗീകാരമാണ്. രാജ്യത്തെ പ്രതിനിധീകരിക്കുക എന്നത് എനിക്കെന്നും ഏറെ പ്രധാനപ്പെട്ടതാണ്. ബി.സി.സി.ഐയ്ക്കും സെലക്ടർമാർക്കും സഹതാരങ്ങൾക്കും എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു," സ്മൃതി മന്ദാന പ്രതികരിച്ചു.

ടീമിനായി ഇതുവരെ മികച്ച സേവനം കാഴ്ചവെച്ച മുൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ സംഭാവനകളെയും സ്മൃതി പ്രത്യേകം അനുസ്മരിച്ചു. ടീമിനെ മുന്നോട്ട് നയിക്കാനുള്ള ഉത്തരവാദിത്തം പൂർണ്ണമായി ഉൾക്കൊണ്ട് പ്രവർത്തിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ പുതിയ അധ്യായമാണിതെന്ന് ബി.സി.സി.ഐ. പ്രസിഡന്റ് മിഥുൻ മൻഹാസ് പറഞ്ഞു. സ്മൃതിയുടെ അനുഭവസമ്പത്തും കളിയിലെ ആഴത്തിലുള്ള അറിവും ടീമിന് മുതൽക്കൂട്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. കളിക്കളത്തിലെ പക്വതയും ആർ.സി.ബിയെ വിജയകരമായി നയിച്ച പാരമ്പര്യവും സ്മൃതിക്ക് തുണയാകുമെന്ന് ബി.സി.സി.ഐ. ഓണററി സെക്രട്ടറി ദേവജിത് സൈകിയയും അഭിപ്രായപ്പെട്ടു. പുതിയ നായികയുടെ കീഴിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് കൂടുതൽ ഉയരങ്ങൾ കീഴടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും ക്രിക്കറ്റ് ലോകവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Smriti Mandhana Appointed as New Captain of Indian Women's Cricket Team in White-Ball Cricket
Next Story