Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.സി.സി വനിതാ ടി-20 ലോക ഇലവനിൽ സ്മൃതി മന്ദാന

text_fields
bookmark_border
smriti mandana 19122
cancel

2021ലെ ഐ.സി.സി ടി-20 ക്രിക്കറ്റ് വനിതാ ലോക ഇലവനിൽ ഇടംനേടി ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാന. മറ്റ് ഇന്ത്യൻ താരങ്ങൾ പട്ടികയിലില്ല. ഇംഗ്ലണ്ടിന്റെ നാറ്റ് സീവറാണ് ടീം ക്യാപ്റ്റൻ. സഹതാരം ആമി ജോൺസാണ് വിക്കറ്റ് കീപ്പർ.

കഴിഞ്ഞ വർഷം മന്ദാന കാഴ്ചവെച്ച മികച്ച പ്രകടനമാണ് താരത്തെ ലോക ഇലവനിലെത്തിച്ചത്. കളിച്ച ഒമ്പത് മത്സരങ്ങളിൽ രണ്ട് അർധസെഞ്ച്വറികൾ നേടിയിരുന്നു. 31.87 ശരാശരിയിൽ 255 റൺസാണ് മന്ദാന നേടിയത്.


ഇംഗ്ലണ്ട് താരങ്ങളായ ടാമി ബ്യൂമോണ്ട്, ഡാനി വ്യാറ്റ്, സോഫി എക്ലെസ്റ്റോൺ, ദക്ഷിണാഫ്രിക്കയുടെ ലോറ വോൾവാർഡ്, മാരിസാൻ കാപ്പ്, ഷബ്നം ഇസ്മായിൽ, അയർലൻഡിന്‍റെ ഗാബി ലൂയിസ്, സിംബാബ്‌വെയുടെ ലോറിൻ ഫിരി എന്നിവരാണ് ലോക ഇലവനിൽ ഇടം നേടിയ മറ്റു താരങ്ങൾ.


അതേസമയം, പുരുഷന്മാരുടെ ലോക ഇലവനിൽ ഇന്ത്യയിൽ നിന്ന് ആരും സ്ഥാനം കണ്ടില്ല. പാക് താരം ബാബർ അസമാണ് ടീം ക്യാപ്റ്റൻ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Smriti Mandhana Named In ICC Women's T20I Team Of 2021
Next Story