സ്മൃതി മന്ദാനക്ക് ജയത്തുടക്കം; ഇന്ത്യൻ വനിതകൾ നാലു വിക്കറ്റിന് സിംബാബ്വെയെ തോൽപിച്ചു
text_fieldsറായ്പൂർ: ഇന്ത്യൻ നായിക പദവിയിൽ സ്മൃതി മന്ദാനക്ക് വിജയത്തോടെ തുടക്കം. ഹർമൻ പ്രീതിൽ നിന്നും ക്യാപ്റ്റൻസി ഏറ്റെടുത്തതിനു പിന്നലെ ആദ്യ മത്സരത്തിനിറങ്ങിയ സ്മൃതി മന്ദാനയും സംഘവും ട്വന്റി20യിൽ സിംബാബ്വെയെ നാലു വിക്കറ്റിന് വീഴ്ത്തി ക്യാപ്റ്റൻസി മാറ്റം ആഘോഷമാക്കി. ആദ്യം ബാറ്റു ചെയ്ത സിംബാബ്വെ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 15.4 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യ പതറിയാണ് തുടങ്ങിയത്. ക്യാപ്റ്റൻ സ്മൃതി മന്ദാന (9), ഷഫാലി വർമ (4), അനുഷ്ക ശർമ (4), ഹർമൻ പ്രീത് കൗർ (1) എന്നിവർ നേരത്തെ പുറത്തായി. ഇന്ത്യ നാലിന് 19 റൺസെന്ന നിലയിൽ. ഈ ഘട്ടത്തിലാണ് അരങ്ങേറ്റക്കാരി നികി പ്രസാദും (39 നോട്ടൗട്ട്), ദീപ്തി ശർമയും (49) അഞ്ചാം വിക്കറ്റിൽ ക്രീസിലൊന്നിച്ചത്. ഇന്ത്യൻ ബാറ്റർമാരെ വെള്ളംകുടിപ്പിച്ച സിംബാബ്വെ ബൗളർമാരെ പ്രഹരിച്ചുകൊണ്ട് ഇരുവരും സ്കോർ ബോർഡ് ആധികാരകമായി തന്നെ ഉയർത്തി. ന്യാഷ ഗ്വാൻസുര മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് ഇന്ത്യൻ മുൻ നിരയെ വിറപ്പിച്ചത്.
ഓപണർ കെലിസ് എൻലോവ് (42), വിക്കറ്റ് കീപ്പർ മോഡസ്റ്റർ മുപചിക്വ (16), ഷാറൻ മേയേഴ്സ് (43നോട്ടൗട്ട്) എന്നിവരുടെ മികവിലാണ് സിംബാബ്വെ സ്കോർ ബോർഡ് നൂറ് കടത്തിയത്. ഓപണർ ബിലോവ് ബിസയെ (0) ആദ്യ ഓവറിൽ നഷ്ടമായെങ്കിലും കെലിസ് എൻലോവ് മധ്യനിരക്കാരെ കൂട്ടുപിടിച്ച് സ്കോർ ഉയർത്തുകയായിരുന്നു. ഇന്ത്യൻ ബൗളിങ് നിരയിൽ നന്ദനി ശർമ രണ്ടും, ക്രാന്തി ഗൗഡ, അരുന്ധതി റെഡ്ഡി, ശ്രീ ചരണ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

