തകർത്തടിച്ച് സ്മൃതി മന്ദാന; യു.പിയെ തകർത്ത് ബംഗളൂരു
text_fieldsസ്മൃതി മന്ദാന
ബംഗളൂരു: കൂറ്റൻ സ്കോറുകൾ പിറന്ന വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിൽ യു.പി വനിതകളെ തകർത്ത് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു വനിതകൾക്ക് വിജയം. 23 റൺസിനാണ് ആർ.സി.ബിയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ആർ.സി.ബി, ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെയും (50 പന്തിൽ 80), എല്ലീസ് പെറിയുടെയും (37 പന്തിൽ 58) വെടിക്കെട്ട് ബാറ്റിങ്ങിൽ 198 റൺസെടുത്തു.
അഞ്ജലി സർവാനി, ദീപ്തി ശർമ, സോഫി എക്ലസ്റ്റോൺ എന്നിവർ യു.പിക്കായി ഓരോ വിക്കറ്റുകൾ നേടി. മറുപടി ബാറ്റിങ്ങിൽ യു.പിക്കായി ക്യാപ്ടൻ അലീസ ഹീലിയും കിരൺ നവ്ഗിരെയും വെടിക്കെട്ട് തുടക്കമാണിട്ടത്. ഹീലി 38 പന്തിൽ 55 റൺസെടുത്തു.
കിരൺ 11 പന്തിൽ 18ഉം. ഇരുവരും പുറത്തായതിനുശേഷം യു.പിയുടെ സ്കോറിങ്ങിന് വേഗം കുറഞ്ഞു. അവസാന ഘട്ടത്തിൽ ദീപ്തി ശർമയും(22 പന്തിൽ 33), പൂനം ഖെംനാറും(24 പന്തിൽ 31) ആഞ്ഞടിച്ചുവെങ്കിലും 175ലെത്തിക്കാനേ കഴിഞ്ഞുള്ളൂ.

