ബൗൾ ചെയ്യുന്നതിൽ മാത്രമല്ല, പാമ്പിനെ പിടിക്കുന്നതിലും വിദഗ്ധൻ; വീട്ടിലെത്തിയ ‘അതിഥി’യെ കൈകാര്യം ചെയ്യുന്ന വിഡിയോ പങ്കുവെച്ച് മഗ്രാത്ത്
text_fieldsക്രിക്കറ്റ് മൈതാനത്ത് തീ തുപ്പുന്ന ബാളുമായി എതിരാളിയെ വിറപ്പിക്കുന്നയാളായിരുന്നു ആസ്ട്രേലിയൻ ഇതിഹാസ പേസർ െഗ്ലൻ മഗ്രാത്ത്. ലോകംകണ്ട മികച്ച പേസർമാരിൽ ഒരാളായ അദ്ദേഹം തുടർച്ചയായ മൂന്ന് ലോകകപ്പ് വിജയങ്ങളിലാണ് പങ്കാളിയായത്.
താൻ പന്തെറിയുന്നതിൽ മാത്രമല്ല, പാമ്പിനെ പിടിക്കുന്നതിലും വിദഗ്ധനാണെന്ന് തെളിയിക്കുകയാണ് മഗ്രാത്ത്. വീട്ടിലെത്തിയ ഭീമൻ പാമ്പിനെ ഭയമേതുമില്ലാതെ പിടികൂടുന്ന വിഡിയോ താരം തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. സുരക്ഷക്കായി നിലം തുടക്കുന്ന മോപ് ഒരു കൈയിൽ വെച്ച് മറുകൈ കൊണ്ട് പാമ്പിനെ പിടികൂടി കൊണ്ടുപോകുന്നതാണ് വിഡിയോയിലുള്ളത്. വിഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. പലരും മഗ്രാത്തിന്റെ വൈദഗ്ധ്യത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഭാര്യ സാറ ലിയോണിന്റെ പ്രോത്സാഹനത്തിനും പിന്തുണക്കും ശേഷം വീട്ടിലുണ്ടായിരുന്ന മൂന്ന് പാമ്പുകളെ സുരക്ഷിതമായി കുറ്റിക്കാട്ടിലേക്ക് തിരികെ വിട്ടെന്ന കുറിപ്പോടെയാണ് ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

