Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
royal challengers banglore
cancel
Homechevron_rightSportschevron_rightCricketchevron_rightഅവസാന പന്തിൽ സിക്​സർ;...

അവസാന പന്തിൽ സിക്​സർ; ബാംഗ്ലൂരിന്​ നാടകീയ ജയം

text_fields
bookmark_border

ദു​ബൈ: അവസാന പന്തിൽ ശ്രീകർ ഭരത്​ സിക്​സർ പറത്തിയപ്പോൾ ഡൽഹി ക്യാപിറ്റൽസിനെതിരെ റോയൽ ചലഞ്ചേഴ്​സ്​ ബംഗളൂരുവിന്​ ആവേശ വിജയം. ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ്​ ഉ​യ​ർ​ത്തി​യ​​ 165 റ​ൺ​സി​െൻറ വി​ജ​യ​ല​ക്ഷ്യം മൂന്നു വിക്കറ്റ്​ നഷ്​ടത്തിൽ മറികടന്ന ബാംഗ്ലൂർ ഏഴ​ു വിക്കറ്റ്​ ജയമാണ്​ സ്വന്തമാക്കിയത്​.

ഭരതും (52 പന്തിൽ 78*) ഗ്ലെൻ മാക്​സ്​വെല്ലും (33 പന്തിൽ 51*) അഭേദ്യമായ നാലാം വിക്കറ്റിന്​ 63 പന്തിൽ ചേർത്ത 110 റൺസാണ്​ ബാംഗ്ലൂരിന്​ ജയം സമ്മാനിച്ചത്. ക്യാപ്​റ്റൻ വിരാട്​ കോഹ്​ലി (4), ദേവ്​ദത്ത്​ പടിക്കൽ (0), എബി ഡിവില്ലിയേഴ്​സ്​ (26) എന്നിവരാണ്​ പുറത്തായത്​.

നേരത്തേ, ഓ​പ്പ​ണ​ർ​മാ​രാ​യ പൃ​ഥ്വി ഷാ​യും (31 പ​ന്തി​ൽ 48) ശി​ഖ​ർ ധ​വാ​നും (35 പ​ന്തി​ൽ 43) ആണ്​ ഡ​ൽ​ഹി​ക്ക്​ മി​ക​ച്ച തു​ട​ക്ക​മേ​കിയത്​. ആ​റോ​വ​റി​ൽ 55 റ​ൺ​സ്​ അ​ടി​ച്ച സ​ഖ്യം ആ​ദ്യ വി​ക്ക​റ്റി​ൽ 88 റ​ൺ​സ്​ ചേ​ർ​ത്തു. ഋ​ഷ​ഭ്​ പ​ന്ത്​ (10), ശ്രേ​യ​സ്​ അ​യ്യ​ർ (18), ഷിം​റോ​ൺ ഹെ​റ്റ്​​മെ​യ​ർ (29) എ​ന്നി​വ​രാ​ണ്​ പി​ന്നീ​ട്​ സ്​​കോ​ർ ചെ​യ്​​ത​ത്​. മു​ഹ​മ്മ​ദ്​ സി​റാ​ജ്​ ര​ണ്ട്​ വി​ക്ക​റ്റ്​ വീ​ഴ്​​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ipl2021
News Summary - Six off the last ball; Dramatic victory for Bangalore
Next Story