Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസഹോദരി മരിച്ചു; ഹർഷൽ...

സഹോദരി മരിച്ചു; ഹർഷൽ പട്ടേൽ ഐ.പി.എൽ ബയോ-ബബിൾ വിട്ടു

text_fields
bookmark_border
harshal patel
cancel
Listen to this Article

മുംബൈ: സഹോദരി മരിച്ചതിനെ തുടർന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പേസർ ഹർഷൽ പട്ടേൽ ഐ.പി.എൽ ബയോ-ബബിൾ വിട്ടു. ശനിയാഴ്ച രാത്രി മുംബൈ ഇന്ത്യൻസിനെതിരായി ആർ.സി.ബി ജഴ്സിയിൽ കളിച്ചുകൊണ്ടിരിക്കെയാണ് മരണവാർത്തയറിഞ്ഞത്. മത്സരത്തിൽ ആർ.സി.ബി ഏഴുവിക്കറ്റിന് വിജയിച്ചിരുന്നു.

ഹർഷൽ മത്സരശേഷം വീട്ടിലേക്ക് പുറപ്പെട്ടതായും ഏ​പ്രിൽ 12ന് ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിന് മുമ്പ് ബയോ-ബബിളിൽ തിരികെ പ്രവേശിക്കുമെന്നും ഐ.പി.എൽ അധികൃതർ വ്യക്തമാക്കി. ശനിയാഴ്ച മുംബൈക്കെതിരെ ഹർഷൽ രണ്ടുവിക്കറ്റ് വീഴ്ത്തിയിരുന്നു.

കഴിഞ്ഞ ഒന്ന് രണ്ട് സീസണുകളിലായി ആർ.സി.ബിക്കായി മിന്നും പ്രകടനം കാഴ്ചവെക്കുന്ന ഹർഷൽ അതുവഴി ഇന്ത്യൻ ടീമിലും കയറിപ്പറ്റിയിരുന്നു. കഴിഞ്ഞ വർഷം അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച ഹർഷൽ എട്ടു ട്വന്റി20 മത്സരങ്ങളിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bio bubbleHarshal PatelIPL 2022
News Summary - Harshal Patel's sister dies, RCB pacer leaves IPL bio-bubble
Next Story