Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരംഭിക്കലാമ! ആദ്യ പന്തിൽ തന്നെ സിറാജ് ഷോ; ഡക്കായി മടങ്ങി നിസംഗ

text_fields
bookmark_border
ആരംഭിക്കലാമ! ആദ്യ പന്തിൽ തന്നെ സിറാജ് ഷോ; ഡക്കായി മടങ്ങി നിസംഗ
cancel

ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം. ആദ്യ പന്തിൽ തന്നെ ഓപ്പണർ പതും സിംഗയെ പൂജ്യത്തിന് മടക്കിയാണ് ഇന്ത്യ തുടങ്ങിയത്. നിസംഗയെ കീപ്പർ കെ.എൽ. രാഹുലിന്‍റെ കയ്യിലെത്തിച്ചാണ് സിറാജ് വിക്കറ്റ് വേട്ട ആരംഭിച്ചത്. ആദ്യ മത്സരം സമനിലയിൽ പിരിഞ്ഞതിനാൽ രണ്ടാം മത്സരത്തിൽ ഇരു ടീമിനും വിജയം അനിവാര്യമാണ്.

അവിഷ്ക ഫെർനാണ്ടോ, കുഷാൽ മെൻഡിസ് എന്നിവരാണ് നിലവിൽ ക്രീസിൽ. ടോസ് വിജയിച്ച ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരം നടന്ന അതേ വേദിയായ ആർ. പ്രേമദാസ സ്റ്റേഡിയം തന്നെയാണ് രണ്ടാം മത്സരത്തിനും കളമൊരുക്കുന്നത്.

രണ്ട് മാറ്റങ്ങളുമായാണ് ലങ്ക രണ്ടാം മത്സരത്തിന് ഇറങ്ങിയത്. പരിക്കേറ്റ് പുറത്തായ സ്റ്റാർ ഓൾറൗണ്ടർ വനിന്ദു ഹസരംഗ, പേസ് ബൗളർ മുഹമ്മദ് ഷിറാസ് എന്നിവർക്ക് പകരമായി കമിന്ദും മെൻഡിസ് ജെഫ്രെ വാൻഡെർസെ എന്നിവർ ടീമിലെത്തി. ഇന്ത്യൻ നിരയിൽ മാറ്റങ്ങളൊന്നുമില്ല.

പ്ലെയിങ് ഇലവനുകൾ;

ഇന്ത്യ- രോഹിത് (ക്യാപ്റ്റൻ), ഗിൽ, വിരാട്, ശ്രേയസ് അയ്യർ, രാഹുൽ, വാഷിങ്ടൺ സുന്ദർ, അക്സർ, ദുബെ, കുൽദീപ്, സിറാജ്, അർഷ്ദീപ് ,സിങ്.

ശ്രീലങ്ക- പതും നിസംഗ,അവിഷ്കോ ഫെർനാണ്ടോ, കുഷാൽ മെൻഡിസ്, സമരവിക്രമ, അസലങ്ക (ക്യാപറ്റൻ, കമിന്ദു മെൻഡിസ്, ലിയാനാഗെ, വെല്ലാലഗെ, ധനൻജയ, അസിത ഫെർനാണ്ടോ, ജെഫ്രെ വാൻഡെർസെ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - siraj got wicket in first ball in second odi vs srilanka dismissing ppthum nissanka
Next Story