Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഗാബയിലും തുടർന്ന്​ വംശീയ അധിക്ഷേപം; ഇത്തവണ സിറാജിനെയും വാഷിങ്ടണ്‍ സുന്ദറിനെയും
cancel
Homechevron_rightSportschevron_rightCricketchevron_rightഗാബയിലും തുടർന്ന്​...

ഗാബയിലും തുടർന്ന്​ വംശീയ അധിക്ഷേപം; ഇത്തവണ സിറാജിനെയും വാഷിങ്ടണ്‍ സുന്ദറിനെയും

text_fields
bookmark_border

സിഡ്​നിയിൽ നടന്ന മൂന്നാം ടെസ്റ്റിൽ ബൗണ്ടറി ലൈനിനരികിൽ ഫീൽഡ്​ ചെയ്യവേ ഇന്ത്യൻ പേസർമാരായ മുഹമ്മദ്​ സിറാജിനും ജസ്​പ്രീത്​ ബുംറക്കും കാണികളിൽ നിന്ന്​ വംശീയ അധിക്ഷേപം നേരിടേണ്ടി വന്നിരുന്നു. സംഭവം​​ വലിയ വാർത്തയാവുകയും പിന്നീട്​ ഐ.സി.സി അതിൽ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്​തു. എന്നാൽ, ബ്രിസ്ബണിലെ ഗാബയില്‍ നടക്കുന്ന നാലാം ടെസ്റ്റിലും ഇന്ത്യൻ താരങ്ങൾക്ക്​ നേരെ ഒാസീസ്​ കാണികൾ അധിക്ഷേപവുമായി എത്തി.

ടെസ്റ്റി​െൻറ ആദ്യ ദിനത്തിൽ മുഹമ്മദ്​ സിറാജിന്​ തന്നെയാണ്​ കാണികളിൽ നിന്ന്​ അധിക്ഷേപം നേരിടേണ്ടി വന്നത്​. കാണികളില്‍ ഒരു വിഭാഗം സിറാജിനെ അധിക്ഷേപിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പുഴുവെന്നും മറ്റും വിളിച്ച്​ അവര്‍ സിറാജിനെ കളിയാക്കുന്നത്​ വീഡിയോയില്‍ വ്യക്​തമാണ്​.

ഗാബ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച വാഷിങ്ടണ്‍ സുന്ദറിനെയും കാണികൾ അധിക്ഷേപിച്ചിട്ടുണ്ട്​. കെയ്‌റ്റെന്ന ഒരു കാണിയെ ഉദ്ധരിച്ചുകൊണ്ട്​ സിഡ്‌നി മോണിങ് ഹെറാള്‍ഡാണ്​ സംഭവം റിപ്പോര്‍ട്ട് ചെയ്തത്​. തനിക്കു പിറകിലിരുന്നവരാണ് സിറാജിനെയും സുന്ദറിനെയും മോശം പേരുകള്‍ വിളിച്ച് അധിക്ഷേപിച്ചതെന്നായിരുന്നു അവരുടെ വെളിപ്പെടുത്തല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India-australiaracismMohammed Siraj
News Summary - Siraj fields shouts of grub from unruly group of fans at Gabba
Next Story