Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightതകർപ്പൻ പ്രകടനത്തിന്...

തകർപ്പൻ പ്രകടനത്തിന് പിന്നാലെ ബുംറയെ വണങ്ങി സിറാജ്; പ്രതികരണം ഏറ്റെടുത്ത് ആരാധകർ

text_fields
bookmark_border
തകർപ്പൻ പ്രകടനത്തിന് പിന്നാലെ ബുംറയെ വണങ്ങി സിറാജ്; പ്രതികരണം ഏറ്റെടുത്ത് ആരാധകർ
cancel

മുംബൈ: വ്യാഴാഴ്ച നടന്ന ഐ.പി.എൽ പോരാട്ടത്തിൽ ബംഗളൂരു റോയൽ ചലഞ്ചേഴ്സിനെ ഏഴ് വിക്കറ്റിന് അനായാസം കീഴടക്കിയതിന് പിന്നാലെ മത്സരത്തിൽ തകർപ്പൻ പ്രകടനം നടത്തിയ മുംബൈ ഇന്ത്യൻസ് പേസർ ജസ്പ്രീത് ബുംറക്ക് അഭിനന്ദനവുമായി ക്രിക്കറ്റ് ലോകം. മത്സരത്തിൽ നാലോവറിൽ 21 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റാണ് ബുംറ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരുവിനെ 196 റൺസിൽ ഒതുക്കുന്നതിൽ നിർണായകമായത് ബുംറയുടെ വിക്കറ്റ് വേട്ടയായിരുന്നു.

ടൂർണമെന്റിലെ റൺ വേട്ടക്കാരിൽ ഒന്നാമതുള്ള വിരാട് കോഹ്‍ലിയായിരുന്നു ആദ്യ ഇര. മൂന്ന് റൺസ് മാത്രമായിരുന്നു അപ്പോൾ കോഹ്‍ലിയുടെ സമ്പാദ്യം. തുടർന്ന് ക്യാപ്റ്റൻ ഫാഫ് ഡു പ്ലസി (61), മഹിപാൽ ലൊംറോർ (0) എന്നിവരെ 17ാം ഓവറിലെ തൊട്ടടുത്ത പന്തുകളിൽ പുറത്താക്കി. 19ാം ഓവറിൽ സൗരവ് ചൗഹാൻ (9), വിജയ്കുമാർ വൈശാഖ് (0) എന്നിവരെയും തൊട്ടടുത്ത പന്തുകളിൽ മടക്കിയതോടെയാണ് അഞ്ച് വിക്കറ്റ് നേട്ടമായത്. ഐ.പി.എൽ സീസണിൽ അഞ്ച് മത്സരങ്ങളിൽ 10 വിക്കറ്റുമായി യുസ്​വേന്ദ്ര ചാഹലിനൊപ്പം ഒന്നാം സ്ഥാനത്താണ് ബുംറ.

മത്സരശേഷം ബുംറയുടെ തകർപ്പൻ പ്രകടനത്തെ അഭിനന്ദിക്കാൻ ബംഗളൂരു റോയൽ ചലഞ്ചേഴ്സ് പേസറും ഇന്ത്യൻ ടീമിലെ സഹതാരവുമായ മുഹമ്മദ് സിറാജുമെത്തി. സിറാജ് തലതാഴ്ത്തി വണങ്ങിയപ്പോൾ ബുംറ കൂട്ടുകാരനെ കെട്ടിപ്പിടിച്ചു. ഇതിന്റെ വിഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jasprit BumrahMohammed SirajIPL 2024
News Summary - Siraj bows to Bumrah after his smashing performance; Fans took the reaction
Next Story