രണ്ടാം ടെസ്റ്റിൽ ശുഭ്മാൻ ഗിൽ കളിച്ചേക്കും; സാധ്യത തള്ളാതെ ബി.സി.സി.ഐ
text_fieldsമുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ കളിച്ചേക്കും. രണ്ടാം ടെസ്റ്റിനായി ശുഭ്മാൻ ഗിൽ കൊൽക്കത്തയിൽ നിന്ന് ഗുവാഹത്തിയിലേക്ക് യാത്ര തിരിച്ചു. കൊൽക്കത്തയിൽ നടന്ന ഒന്നാം ടെസ്റ്റിനിടെ കഴുത്തിന് പരിക്കേറ്റ ഗിൽ ചികിത്സയിൽ തുടരുകയായിരുന്നു. ഗിൽ ചികിത്സയോട് നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ടെന്ന് ബി.സി.സി.ഐ അറിയിച്ചു.
രണ്ടാം ടെസ്റ്റിൽ ഗിൽ കളിക്കാനുള്ള സാധ്യത ബി.സി.സി.ഐയും തള്ളിക്കളയുന്നില്ല. അതേസമയം, കഴുത്തിൽ പ്രത്യേക ബാൻഡ് ധരിച്ചാണ് ഗിൽ കൊൽക്കത്ത വിമാനത്താവളത്തിൽ എത്തിയത്. രണ്ടാം ടെസ്റ്റിനിടെ കഴുത്തിന് പരിക്കേറ്റ ശുഭ്മാൻ ഗില്ലിനെ ഒരു ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം ഡിസ്ചാർജ് ചെയ്തുവെന്ന് ബി.സി.സി.ഐ അറിയിച്ചു.
നവംബർ 19ന് ടീമിനൊപ്പം ഗിൽ ഗുവാഹത്തിയിലേക്ക് പോകും. തുടർന്ന് ഗില്ലിനെ ബി.സി.സി.ഐയുടെ മെഡിക്കൽ സംഘം നിരീക്ഷിക്കുമെന്നും ഇവരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ ഗിൽ രണ്ടാം ടെസ്റ്റിൽ കളിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും ബി.സി.സി.ഐ വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് പുരോഗമിക്കവെ, ബാറ്റിങ്ങിനിടെ പിൻ കഴുത്തിൽ വേദന അനുഭവപ്പെട്ടതോടെ ക്രീസ് വിടുകയായിരുന്നു.
സൈമൺ ഹാർമറുടെ പന്തിൽ സ്വീപ് ഷോട്ടിന് ശ്രമിച്ചതിനു പിന്നാലെ കഴുത്തിൽ രൂക്ഷവേദന അനുഭവപ്പെട്ട താരം സപ്പോർട്ടിങ് സ്റ്റാഫിനെ ഗ്രൗണ്ടിലേക്ക് വിളിക്കുകയായിരുന്നു. ഗില്ലിന്‍റെ അഭാവത്തിൽ ഋഷഭ് പന്തായിരിക്കും ടീമിനെ നയിക്കുകയെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

