ചാമ്പ്യൻസ് ട്രോഫിയിൽ ഗില്ലിന്റെ ക്യാപ്റ്റനായുള്ള അരങ്ങേറ്റമുണ്ടാകും; ന്യൂസിലാൻഡിനെതിരെ രോഹിത് കളിക്കില്ല
text_fieldsദുബൈ: ചാമ്പ്യൻസ് ട്രോഫിയിൽ ഏകദിന ക്യാപ്റ്റനായുളള ശുഭ്മാൻ ഗില്ലിന്റെ അരങ്ങേറ്റമുണ്ടാകും. ന്യൂസിലാൻഡിനെതിരായ അടുത്ത മത്സരത്തിൽ രോഹിത് കളിക്കില്ലെന്നാണ് സൂചനകൾ. ഈ സാഹചര്യത്തിൽ വൈസ് ക്യാപ്റ്റനായ ഗില്ലാവും ടീമിനെ നയിക്കുക.
പാകിസ്താനെതിരായ മത്സരത്തിൽ രോഹിത്തിന്റെ കാലിന് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ 26ാം ഓവർ പൂർത്തിയായതിന് പിന്നാലെ രോഹിത് കളംവിട്ടിരുന്നു. തുടർന്ന് ടീമിനെ കുറച്ച് സമയം നയിച്ചത് ഗില്ലായിരുന്നു. പിന്നീട് രോഹിത് തിരിച്ചെത്തിയെങ്കിലും അദ്ദേഹം പൂർണമായും ഫിറ്റല്ലെന്നാണ് റിപ്പോർട്ട്.
പാകിസ്താനെതിരായ വിജയത്തിന് പിന്നാലെ നടന്ന പരിശീലന സെഷനുകളിൽ രോഹിത് പങ്കെടുത്തിരുന്നില്ല. കൂടുതൽ സമയവും പരിശീലകൻ ഗൗതം ഗംഭീറുമായി മത്സരവുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുകയായിരുന്നു രോഹിത്. പരിക്ക് ഗുരുതരമല്ലെങ്കിലും ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ രോഹിത്തിന് വിശ്രമം അനുവദിക്കുമെന്നാണ് സൂചന.
ന്യൂസിലാൻഡും ഇന്ത്യയും ചാമ്പ്യൻസ് ട്രോഫിയിൽ സെമി ഉറപ്പിച്ച സാഹചര്യത്തിൽ ഇരു ടീമുകളെ സംബന്ധിച്ചും മത്സരം നിർണായകമല്ല. ഈയൊരു സാഹചര്യത്തിൽ ടീം മാനേജ്മെന്റ് രോഹിത്തിന് വിശ്രമം അനുവദിക്കുകയും ഗില്ലിനെ ക്യാപ്റ്റനാക്കുകയും ചെയ്യുമെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

