'ക്യാപ്റ്റൻ ആകുമ്പോൾ ഇങ്ങനെ പെരുമാറണം'; ഗില്ലിന് ഗവാസ്കറിന്‍റെ ഉപദേശം
text_fieldsഇന്ത്യൻ ടെസ്റ്റ് ടീം നായകനായി തെരഞ്ഞെടുക്കപ്പെട്ട് ശുഭ്മൻ ഗില്ലിന് ഉപദേശവുമായി മുൻ ഇന്ത്യൻ ഇതിഹാസ താരമായ സുനിൽ ഗവാസ്കർ. ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടിൽ നടക്കുന്ന അഞ്ച് മത്സങ്ങളടങ്ങിയ പരമ്പരയയായിരിക്കും ഗില്ലിന് കീഴിൽ ഇന്ത്യ കളിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പര. ഇന്ത്യൻ ടീമിൽ നായകനാകുമ്പോൽ എപ്പോഴും പ്രഷർ ഉണ്ടാകുമെന്നും അത് കൃത്യമായി കൈകാര്യം ചെയ്യാനും മറ്റ് താരങ്ങളുടെ ബഹുമാനം നേടിയെടുക്കാനും നായകന് സാധിക്കണമെന്നാണ് ഗവാസ്കർ പറഞ്ഞത്.
കെ.എൽ രാഹുൽ, ജസ്പ്രീത് ബുംറ എന്നിവരെ മറികടന്നാണ് ഗിൽ ടെസ്റ്റ് ടീം നായകനായത്. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്താണ് ഉപനായകനായി തെരഞ്ഞെടുക്കുപ്പെട്ടത്. 'ഇന്ത്യയുടെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെടുന്ന കളിക്കാരന് എപ്പോഴും സമ്മർദ്ദമുണ്ടാകും, കാരണം ടീമിൽ അംഗമാകുന്നതിനും ക്യാപ്റ്റനാകുന്നതിനും തമ്മിൽ വലിയ വ്യത്യാസമുണ്ട്.
കാരണം നിങ്ങൾ ഒരു ടീം അംഗമായിരിക്കുമ്പോൾ, നിങ്ങൾ സാധാരണയായി നിങ്ങളുടെ അടുത്തുള്ള കളിക്കാരുമായി മാത്രമേ ഇടപഴകൂ. എന്നാൽ നിങ്ങൾ ക്യാപ്റ്റനാകുമ്പോൾ, ടീമിലെ മറ്റ് കളിക്കാർ നിങ്ങളെ ബഹുമാനിക്കുന്ന രീതിയിൽ പെരുമാറണം, ഒരു ക്യാപ്റ്റന്റെ പ്രകടനത്തേക്കാൾ അദ്ദേഹത്തിന്റെ പെരുമാറ്റം പ്രധാനമാണ്,' ഗവാസ്കർ പറഞ്ഞു.
ഓവർസീസ് ടെസ്റ്റ് മത്സരങ്ങളിൽ ഇതുവരെ അത്രകണ്ട് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാത്ത താരമാണ് ഗിൽ. എന്നിട്ടും അദ്ദേഹത്തിന് ക്യാപ്റ്റൻ സ്ഥാനം നൽകിയതിൽ ഒരുപാട് വിമർശനങ്ങൾ ഉയർന്നിരുന്നു. എങ്കിൽ കൂടിയൽ ഇന്ത്യൻ ടീം അദ്ദേഹത്തെ വിശ്വസിക്കുന്നുണ്ടെന്ന് ബി.സി.സി.ഐ ചീഫ് സെലക്ട് അജിത് അഗാർക്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

