Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഗില്ലി​‍ന്​ പരിക്ക്​;...

ഗില്ലി​‍ന്​ പരിക്ക്​; ടെസ്റ്റ്​ പരമ്പരക്കായി ദേവ്​ദത്ത്​ പടിക്കൽ ഇംഗ്ലണ്ടിലേക്ക്​ പറക്കാൻ സാധ്യത

text_fields
bookmark_border
ഗില്ലി​‍ന്​ പരിക്ക്​; ടെസ്റ്റ്​ പരമ്പരക്കായി ദേവ്​ദത്ത്​ പടിക്കൽ ഇംഗ്ലണ്ടിലേക്ക്​ പറക്കാൻ സാധ്യത
cancel

ന്യൂ​ഡ​ൽ​ഹി: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടെ​സ്​​റ്റ്​ പ​ര​മ്പ​ര​ക്കു​ള്ള ടീ​മി​ലെ ഓ​പ​ണ​ർ ശു​ഭ്​​മാ​ൻ ഗി​ൽ പ​രി​ക്കേ​റ്റു​ പു​റ​ത്താ​യ​തോ​ടെ ഇ​ന്ത്യ ക​ൺ​ഫ്യൂ​ഷ​നി​ൽ. ഗി​ല്ലി​ന​ു​ പ​ക​രം അ​ഭി​മ​ന്യു ഈ​ശ്വ​ര​നെ ഇം​ഗ്ല​ണ്ടി​ലേ​ക്ക​യ​ക്കാ​ൻ ചേ​ത​ൻ ശ​ർ​മ അ​ധ്യ​ക്ഷ​നാ​യു​ള്ള സെ​ല​ക്​​ഷ​ൻ ക​മ്മി​റ്റി തീ​രു​മാ​നി​ച്ച​പ്പോ​ൾ ഏ​ക​ദി​ന, ട്വ​ൻ​റി20 പ​ര​മ്പ​ര​ക്കു​ള്ള ടീ​മി​നൊ​പ്പം ശ്രീ​ല​ങ്ക​യി​ലു​ള്ള പൃ​ഥ്വി ഷാ​യെ​യും ദേ​വ്​​ദ​ത്ത്​ പ​ടി​ക്ക​ലി​നെ​യും ഇം​ഗ്ല​ണ്ടി​ലേ​ക്ക​യ​ക്ക​ണ​മെ​ന്ന്​ ടീം ​മാ​നേ​ജ്​​മെൻറ്​ ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ്​ റി​പ്പോ​ർ​ട്ട്.

ക​ഴി​ഞ്ഞ ആ​ഭ്യ​ന്ത​ര സീ​സ​ണി​ൽ നി​റം​മ​ങ്ങി​യ ഈ​ശ്വ​ര​നെ എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ടീ​മി​ലേ​ക്ക്​ സ്​​റ്റാ​ൻ​ഡ്​​​ബൈ ആ​യി ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്ന ചോ​ദ്യം ഉ​യ​രു​ന്നു​ണ്ട്. ഗി​ല്ലി​ന്​ പ​രി​ക്കേ​റ്റ​തി​നു പി​ന്നാ​ലെ ര​ണ്ടു ഓ​പ​ണ​ർ​മാ​രെ​കൂ​ടി ഇം​ഗ്ല​ണ്ടി​ലേ​ക്ക​യ​ക്ക​ണ​മെ​ന്ന്​ അ​ഭ്യ​ർ​ഥി​ച്ച്​ ടീ​മി​‍െൻറ അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ മാ​നേ​ജ​ർ സെ​ല​ക്​​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ന്​ ക​ത്ത​യ​ച്ചി​രു​ന്നു​വെ​ന്നാ​ണ്​ സൂ​ച​ന. പൃ​ഥ്വി​യെ​യും ദേ​വ്​​ദ​ത്തി​നെ​യു​മാ​ണ്​ ടീം ​ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നാ​ണ്​ വി​വ​രം.

എ​ന്നാ​ൽ, ചേ​ത​ൻ ശ​ർ​മ ഇ​ത്​ ക​ണ​ക്കി​ലെ​ടു​ക്കാ​തെ ഈ​ശ്വ​ര​നെ അ​യ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ശ്രീ​ല​ങ്ക​യി​ൽ ഈ​മാ​സം 13ന്​ ​തു​ട​ങ്ങു​ന്ന ഇ​ന്ത്യ​ൻ ടീ​മി​‍െൻറ പ​ര്യ​ട​നം 25ന്​ ​അ​വ​സാ​നി​ക്കും. ആ​ഗ​സ്​​റ്റ്​ നാ​ലി​നാ​ണ്​ ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടെ​സ്​​റ്റ്​ പ​ര​മ്പ​ര തു​ട​ങ്ങു​ന്ന​ത്. അ​തി​നാ​ൽ ല​ങ്ക​ൻ പ​ര്യ​ട​നം ക​ഴി​ഞ്ഞ്​ വേ​ണ​മെ​ങ്കി​ൽ പൃ​ഥ്വി​ക്കും ദേ​വ്​​ദ​ത്തി​നും ഇം​ഗ്ല​ണ്ടി​ൽ ടീ​മി​നൊ​പ്പം ചേ​രാം.അ​തേ​സ​മ​യം, ഗി​ൽ പു​റ​ത്താ​യെ​ങ്കി​ലും രോ​ഹി​ത്​ ശ​ർ​മ, മാ​യ​ങ്ക്​ അ​ഗ​ർ​വാ​ൾ, ലോ​കേ​ഷ്​ രാ​ഹു​ൽ എ​ന്നീ മൂ​ന്നു ഓ​പ​ണ​ർ​മാ​രു​ള്ള ടീ​മി​ലേ​ക്ക്​ ഇ​നി​യൊ​രു ഓ​പ​ണ​റെ​കൂ​ടി ആ​വ​ശ്യ​മു​ണ്ടോ എ​ന്ന ചോ​ദ്യ​വു​മു​യ​രു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india-englandShubman GillDevdutt Padikkal
News Summary - Shubman Gill ruled out of entire England Test series; Prithvi Shaw, Devdutt Padikkal likely to be called up
Next Story