Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഫ്ഗാനെതിരായ മത്സരത്തിലും ശുഭ്മൻ ഗിൽ ഇല്ല; ചെന്നൈയിൽ തുടരുമെന്ന് ബി.സി.സി​.ഐ

text_fields
bookmark_border
അഫ്ഗാനെതിരായ മത്സരത്തിലും ശുഭ്മൻ ഗിൽ ഇല്ല; ചെന്നൈയിൽ തുടരുമെന്ന് ബി.സി.സി​.ഐ
cancel

ന്യൂഡൽഹി: ഡെങ്കിപ്പനി ബാധിച്ച ഇന്ത്യൻ ഓപണർ ശുഭ്മൻ ഗില്ലിന് ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ രണ്ടാം മത്സരവും നഷ്ടമാകും. ഒക്ടോബർ ഒമ്പതിന് ഡൽഹി​യിലേക്ക് പുറപ്പെടുന്ന ഇന്ത്യൻ ടീമിനൊപ്പം യാത്ര ചെയ്യാൻ ഗില്ലിന് കഴിയില്ലെന്നും 11ന് അഫ്ഗാനിസ്താനെതിരെ നടക്കുന്ന മത്സരത്തിൽ താരത്തിന് കളിക്കാനാവില്ലെന്നും ബി.സി.​സി.ഐ ഔദ്യോഗികമായി അറിയിച്ചു. ഗിൽ ചെന്നൈയിൽ മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിൽ തുടരുമെന്നും സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ ബി.സി.​സി.ഐ അറിയിച്ചു.

2023ൽ ഏകദിനത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് ശുഭ്മാൻ ഗിൽ. 20 മത്സരങ്ങളിൽ 72.35 ശരാശരിയിൽ 1230 റൺസാണ് താരം അടിച്ചുകൂട്ടിയത്. കഴിഞ്ഞ ഏഷ്യ കപ്പിലും ഇന്ത്യക്കായി കൂടുതൽ റൺസ് നേടിയത് ഗിൽ ആയിരുന്നു.

ആസ്ട്രേലിയക്കെതിരായ ലോകകപ്പിലെ ആദ്യ മത്സരത്തിനായി ചെന്നൈയിൽ എത്തിയപ്പോഴാണ് ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ താരത്തിന് ആദ്യ മത്സരം കളിക്കാനായിരുന്നില്ല. ഗില്ലിന് പകരം ഇഷാൻ കിഷനാണ് ഓപണറുടെ റോളി​ലെത്തിയത്. മത്സരത്തിൽ ഇന്ത്യ ആസ്ട്രേലിയയെ ആറ് വിക്കറ്റിന് തോൽപിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shubman Gill is also absent from the match against Afghanistan; BCCI will continue in Chennai
Next Story