Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശുഭ്മാൻ ഗിൽ കളിച്ചേക്കുമെന്ന് രോഹിത് ശർമ്മയും

text_fields
bookmark_border
Rohit Sharma
cancel

ന്യൂഡൽഹി: പാകിസ്താനെതിരായ ഇന്ത്യയുടെ ലോകകപ്പ് മത്സരത്തിൽ ഓപ്പണർ ശുഭ്മാൻ ഗിൽ 99 ശതമാനവും കളിക്കാൻ സാധ്യതയുണ്ടെന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ. അഹമ്മദാബാദിൽ ഇന്ത്യ-പാക് മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് രോഹിത് ശർമ്മയുടെ പരാമർശം. ​ഇക്കാര്യത്തിൽ നാളെ അന്തിമ തീരുമാനമുണ്ടാവുമെന്നും രോഹിത് ശർമ്മ കൂട്ടിച്ചേർത്തു.

ഡെങ്കിപ്പനി ബാധിച്ച് േപ്ലറ്റ്ലറ്റ് കൗണ്ട് കുറഞ്ഞതിനെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന താരത്തിന് ആസ്ട്രേലിയക്കും അഫ്ഗാനിസ്താനും എതിരായ മത്സരങ്ങൾ നഷ്ടമായിരുന്നു. ഗില്ലിന് പകരം ഇഷാൻ കിഷനാണ് ഓപണറായി ഇറങ്ങിയത്.

2023ൽ ഏകദിനത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് ശുഭ്മൻ ഗിൽ. 20 മത്സരങ്ങളിൽ 72.35 ശരാശരിയിൽ 1230 റൺസാണ് താരം അടിച്ചുകൂട്ടിയത്. കഴിഞ്ഞ ഏഷ്യ കപ്പിലും ഇന്ത്യക്കായി കൂടുതൽ റൺസ് നേടിയത് ഗിൽ ആയിരുന്നു. ആസ്ട്രേലിയക്കെതിരായ ലോകകപ്പിലെ ആദ്യ മത്സരത്തിനായി ചെന്നൈയിൽ എത്തിയപ്പോഴാണ് ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shubman Gill is 99 percent available for Pakistan match, says Rohit Sharma
Next Story