ലാഹോർ: മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം ശുഐബ് മാലിക്കിന്‍റെ കാര്‍ അപകടത്തില്‍പ്പെട്ടു. പാകിസ്താന്‍ സൂപ്പര്‍ ലീഗിന്‍റെ പുതിയ സീസണിന് മുന്നോടിയായുള്ള പ്ലേയര്‍ ഡ്രാഫ്റ്റില്‍ പങ്കെടുത്ത് ഹോട്ടലിലേക്ക് മടങ്ങവെയാണ് മാലിക്കിന്‍റെ വാഹനം അപകടത്തില്‍ പെട്ടത്.
ലാഹോറിലെ നാഷണല്‍ ഹൈ പെര്‍ഫോമന്‍സ് സെന്‍ററില്‍ വെച്ചായിരുന്നു അപകടം. മാലിക്കിന്‍റെ കാര്‍ വഴിയരികിലെ റസ്റ്ററന്‍റിന് മുന്നിൽ നിർത്തിയിട്ടിരുന്ന ട്രക്കിന്‍റെ പിന്നിലേക്ക് സ്പോർട്സ് കാർ ഇടിച്ചുകയറുകയായിരുന്നു. കാറിന്‍റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നുവെങ്കിലും താരം ഗുരുതര പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ഇടിയില്‍ കാറിന്‍റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ട്രക്കിന്‍റെ പിന്‍ഭാഗത്ത് ഇടിച്ചതിനാല്‍ പിഴവ് മാലിക്കിന്‍റെ ഭാഗത്താണെന്നാണ് കരുതുന്നത്. ദൈവത്തിന്‍റെ കൃപയാൽ താൻ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടുവെന്ന് മാലിക് ട്വിറ്ററിൽ കുറിച്ചു.
അതേസമയം, വേഗക്കൂടുതലാണ് അപകടത്തിന് കാരണമെന്ന് ട്വിറ്ററിൽ ആരോപണം ഉയർന്നുകഴിഞ്ഞു. മാലിക് റോഡിൽ അഭ്യാസപ്രകടനം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് പാക് ചാനൽ റിപ്പോർട്ട് ചെയ്തു.