Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരിക്ക്;​ ശ്രേയസിന്​ ഐ.പി.എല്ലും നഷ്​ടമാവും; പകരം ക്യാപ്​റ്റനാകാൻ പന്ത്​

text_fields
bookmark_border
Shreyas Iyer
cancel

പുണെ: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ തോളിനു പരിക്കേറ്റ ശ്രേയസ്​ അയ്യർക്ക്​​ പരമ്പരയും വരാനിരിക്കുന്ന ഐ.പി.എല്ലും നഷ്​ടമായേക്കും. എട്ടാം ഓവറില്‍ ബൗണ്ടറി തടയുന്നതിനായി ശ്രേയസ് ഡൈവ് ചെയ്തതാണ്​ തോളെല്ലിന്​ പരിക്കേൽക്കാൻ കാരണം​. ഡല്‍ഹി ക്യാപിറ്റല്‍സി​‍െൻറ ക്യാപ്റ്റന്‍ കൂടിയായ ശ്രേയസ് കഴിഞ്ഞ സീസണിൽ ഡൽഹിയെ ഫൈനലിൽ എത്തിച്ചിരുന്നു. ചുരുങ്ങിയത്​ ഐ.പി.എല്ലിന്‍റെ ആദ്യ പകുതിയി വരെയെങ്കിലും അയ്യർക്ക്​ കളത്തിലിറങ്ങാനാകില്ല എന്നാണ്​ വിവരം.

ആദ്യ ഏകദിനത്തിൽ ഷർദുൽ ഠാക്കൂർ എറിഞ്ഞ എട്ടാം ഓവറിൽ ജോണി ബെയർസ്​റ്റോയുടെ ബൗണ്ടറിക്കുള്ള ശ്രമം തടയുന്നതിനിടെ ശ്രേയസ്​ തോൾ നിലത്തിടിച്ച്​ വീഴുകയായിരുന്നു. ഉടൻ വൈദ്യ സഹായമെത്തിച്ചെങ്കിലും വേദന ശമിക്കാത്തതിനാൽ ശ്രേയസ്​ ഗ്രൗണ്ട്​ വിടുകയായിരുന്നു.

ശ്രേയസിനെ പരിക്കേറ്റതോടെ പകരക്കാരനായി ഇന്ത്യയുടെ ആദ്യ ഇലവനിൽ സൂര്യകുമാർ യാദവ്​ അരങ്ങേറ്റം കുറിച്ചേക്കും. ശ്രേയസ്​ മാറിനിൽക്കുന്നതോടെ തീപ്പൊരി താരം ഋഷഭ്​ പന്തോ ​വെറ്ററൻ താരം ശിഖർ ധവാനോ ഡൽഹി കാപ്പിറ്റൽസിന്‍റെ നായകസ്ഥാനം ഏറ്റെടുത്തേക്കാം. രാജസ്ഥാൻ റോയൽസിൽ നിന്നും ഡൽഹിയിലെത്തിയ സ്റ്റീവ്​ സ്​മിത്തിനെ ക്യാപ്​റ്റൻ സ്ഥാനം ഏൽപ്പിക്കുമോയെന്നും കണ്ടറിയണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story