Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightശ്രേയസിന്​ അരങ്ങേറ്റം;...

ശ്രേയസിന്​ അരങ്ങേറ്റം; ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക്​ ബാറ്റിങ്​

text_fields
bookmark_border
india vs new zealand
cancel

കാൺപൂർ: ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ്​ ടെസ്റ്റിൽ ടോസ്​ നേടിയ ഇന്ത്യ ബാറ്റിങ്​ തെരഞ്ഞെടുത്തു. കാൺപൂരിലെ ഗ്രീൻപാർക്കിൽ ബാറ്റർ ശ്രേയസ്​ അയ്യർ ഇന്ത്യക്കായും ന്യൂസിലൻഡിനായി ഓൾറൗണ്ടർ രചിൻ രവീന്ദ്ര ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചു.

ഇതിഹാസ താരം സുനിൽ ഗാവസ്​കറാണ്​ ശ്രേയസിന്​ ടെസ്റ്റ്​ തൊപ്പി സമ്മാനിച്ചത്​. ഇന്ത്യയുടെ 303ാം ടെസ്റ്റ്​ കളിക്കാരനാണ്​ ശ്രേയസ്​. ശുഭ്​മാൻ ഗില്ലും മായങ്ക്​ അഗർവാളുമാകും ഇന്ത്യക്കായി ഇന്നിങ്​ ഓപൺ ചെയ്യുക. വൃദ്ധിമാൻ സാഹയാണ്​ വിക്കറ്റ്​ കീപ്പർ. രവീന്ദ്ര ജദേജ, അക്​സർ പ​േട്ടൽ, ആർ. അശ്വിൻ എന്നിവർക്കൊപ്പം ഇശാന്ത്​ ശർമയും ഉമേഷ്​ യാദവുമാണ്​ പേസർമാരായി ടീമിലുള്ളത്​.

ടീമിൽ കാര്യമായ മറ്റ്​ അഴിച്ച്​ പണികളില്ലാതെയാകും കെയ്​ൻ വില്യംസൺ പോരാടുക. ഓപണർമാരായ രോഹി​ത്​ ശർമ കെ.​എ​ൽ. രാ​ഹു​ലും മാ​ത്ര​മ​ല്ല, വി​രാ​ട്​ കോ​ഹ്​​ലി, ഋ​ഷ​ഭ്​ പ​ന്ത്​ എ​ന്നി​ങ്ങ​നെ മു​ൻ​നി​ര​യി​ൽ പ​ല​രും പു​റ​ത്തി​രി​ക്കു​ന്ന ടീ​മാ​ണ്​ ക​രു​ത്ത​രാ​യ ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ ജ​യം തേ​ടി ഇ​റ​ങ്ങു​ന്ന​ത്. ശ്രേ​യ​സ്​ അ​യ്യ​ർ ടെ​സ്​​റ്റി​ൽ അ​ര​ങ്ങേ​റു​ന്നു​വെ​ന്ന​താ​ണ്​ പ്ര​ധാ​ന സ​വി​ശേ​ഷ​ത.

കോ​ഹ്​​ലി​യും രോ​ഹി​ത്തും വി​ശ്ര​മ​ത്തി​ലു​ള്ള ടീ​മി​നെ ന​യി​ക്കു​ന്ന​ത്​ അ​ജി​ങ്ക്യ ര​ഹാ​നെ. താ​രം പോ​ലും ഫോം ​ക​ണ്ടെ​ത്താ​നാ​വാ​തെ പു​റ​​ത്താ​ക​ലി​െൻറ വ​ക്കി​ലാ​ണ്. ബൗ​ളി​ങ്​ നി​ര​യെ ന​യി​ച്ച്​ ഇ​ട​മു​റ​പ്പി​ച്ച ഇ​ശാ​ന്ത്​ ശ​ർ​മ​യും സ​മാ​ന പ്ര​തി​സ​ന്ധി​ക്കു ന​ടു​വി​ൽ. നൂ​റി​ലേ​റെ ടെ​സ്​​റ്റു​ക​ളി​ൽ 300 ലേ​റെ വി​ക്ക​റ്റു​മാ​യി ഇ​ശാ​ന്ത്​ ഒ​രു​കാ​ല​ത്ത്​ ഇ​ന്ത്യ​യു​ടെ വ​ജ്രാ​യു​ധ​മാ​യി​രു​ന്നു​വെ​ങ്കി​ൽ ഇ​പ്പോ​ൾ എ​ല്ലാം നേ​രെ മ​റി​ച്ചാ​ണ്.

ഇ​ത്ത​വ​ണ ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ ജ​യി​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ ഇ​രു​വ​രും അ​തി​വേ​ഗം പു​റ​ത്താ​കു​മെ​ന്നു​റ​പ്പ്. ഇ​ന്ത്യ​ൻ ബൗ​ളി​ങ്ങി​ന്​ മൂ​ർ​ച്ച ന​ൽ​കാ​ൻ ഉ​മേ​ഷ്​ യാ​ദ​വ്, ര​വി​ച​ന്ദ്ര​ൻ അ​ശ്വി​ൻ, അ​ക്​​സ​ർ പ​​ട്ടേ​ൽ, മു​ഹ​മ്മ​ദ്​ സി​റാ​ജ്​ തു​ട​ങ്ങി​യ​വ​രി​ലാ​ണ്​ ക്യാ​പ്​​റ്റ​െൻറ പ്ര​തീ​ക്ഷ​ക​ള​ത്ര​യും. ബാ​റ്റി​ങ്ങി​ൽ ര​ഹാ​നെ, മാ​യ​ങ്ക്​ അ​ഗ​ർ​വാ​ൾ, ചേ​തേ​ശ്വ​ർ പു​ജാ​ര, ശ്രേ​യ​സ്​ അ​യ്യ​ർ എ​ന്നി​വ​രും മി​ക​വു കാ​ട്ട​ണം.

മ​റു​വ​ശ​ത്ത്​ ഏ​റ്റ​വും മി​ക​ച്ച ടീ​മു​മാ​യി ട്വ​ൻ​റി20 പ​രാ​ജ​യം മാ​യ്​​ച്ചു​ക​ള​യാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്​ നി​ല​വി​ലെ ടെ​സ്​​റ്റ്​ ​ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ കി​വി​ക​ൾ. കെ​യി​ൻ വി​ല്യം​സ​ൺ ന​യി​ക്കു​ന്ന ടീ​മി​ന്​ ഏ​തു​നി​ര​യി​ലും മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി മു​ന്നി​ൽ​നി​ൽ​ക്കാ​ൻ പ്ര​ഗ​ല്​​ഭ​രു​ണ്ടെ​ന്ന​താ​ണ്​ മി​ക​വ്.

ഇന്ത്യ: ശുഭ്​മാൻ ഗിൽ, മായങ്ക്​ അഗർവാൾ, ചേതേശ്വർ പുജാര, അജിൻക്യ രഹാനെ, ശ്രേയസ്​ അയ്യർ, വൃദ്ധിമാൻ സാഹ​ (വിക്കറ്റ്​ കീപ്പർ), രവീന്ദ്ര ജദേജ, അക്​സർ പ​േട്ടൽ, ആർ. അശ്വിൻ, ഇശാന്ത്​ ശർമ, ഉമേഷ്​ യാദവ്​.

ന്യൂസിലൻഡ്​: ടോം ലഥാം, വിൽ യങ്​, കെയ്​ൻ വില്യംസൺ, റോസ്​ ടെയ്​ലർ, ഹെന്‍റി നികോൾസ്​, ടോം ബ്ലൻഡൽ, രചിൻ രവീ​ന്ദ്ര, കൈൽ ജാമിസൺ,ടിം സൗത്തി, അജാസ്​ പ​േട്ടൽ, വിൽ സോമർവിൽ

Show Full Article
TAGS:India vs New Zealand Shreyas Iyer Test debut 
News Summary - Shreyas Iyer makes debut as India opt to bat against New Zealand in 1st Test
Next Story