Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അയ്യരടിച്ചത് ലോകകപ്പിലെ ‘റെക്കോർഡ്’ സിക്സർ - വിഡിയോ

text_fields
bookmark_border
അയ്യരടിച്ചത് ലോകകപ്പിലെ ‘റെക്കോർഡ്’ സിക്സർ - വിഡിയോ
cancel

ഇത്തവണത്തെ ലോകകപ്പിന്റെ തുടക്കം മുതൽ വലിയ സ്കോർ കണ്ടെത്താനാകാതെ കഷ്ടപ്പെടുന്ന ശ്രേയസ് അയ്യരെയാണ് എല്ലാവരും കണ്ടത്. ടീം ഇന്ത്യയെ അത് ആശങ്കയിലാഴ്ത്തുകയും ചെയ്തു. എന്നാൽ, ശ്രീലങ്കക്കെതിരായ മത്സരത്തിൽ മധ്യനിര ബാറ്റർ തന്റെ മറ്റൊരു മുഖമാണ് വെളിപ്പെടുത്തിയത്. കൂറ്റനടികളുടെ അയ്യരുകളിയായിരുന്നു ഇന്നലെ.

36 പന്തുകളിലാണ് താരം ടൂർണമെന്റിലെ തന്റെ രണ്ടാം അർധ സെഞ്ച്വറി കുറിച്ചത്. നാല് സിക്സറുകളും രണ്ട് ബൗണ്ടറികളുമടങ്ങുന്നതായിരുന്നു ഇന്നിങ്സ്. എന്നാൽ, അതിലൊരു സിക്സ് ഈ ലോകകപ്പിലെ റെക്കോർഡിലേക്കായിരുന്നു ഉയർന്നുപൊങ്ങിയത്.

36-ാം ഓവറിലായിരുന്നു ആ സിക്സർ പിറന്നത്. കസുൻ രജിതയുടെ പന്തിൽ ശ്രേയസ് പറത്തിയ സിക്സ് 106 മീറ്റർ ദൂരത്തേക്ക് പോയി. ലോകകപ്പിലെ ഏറ്റവും പടുകൂറ്റനായൊരു സിക്സറായിരുന്നു അത്. ആസ്ട്രേലിയയുടെ വെടിക്കെട്ട് താരം ഗ്ലെൻ മാക്സ്വെല്ലിന്റെ റെക്കോർഡാണ് അയ്യർ മറികടന്നത്. ന്യൂസിലൻഡിനെതിരെ 104 മീറ്റർ ദൂരത്തേക്കാണ് താരം സിക്സറടിച്ചത്. ബംഗ്ലാദേശിനെതിരെ 101 മീറ്റർ സിക്സർ പറത്തിയ ശ്രേയസ് അയ്യർ തന്നെയാണ് മൂന്നാം സ്ഥാനത്ത്. ബംഗ്ലാദേശിനെതിരെ തന്നെ 99 മീറ്റർ ദൂരം പോയ സിക്സറുമായി പാകിസ്താന്റെ ഫഖർ സമാനാണ് നാലാമത്.


അതേസമയം, ശ്രേയസ് അയ്യരുടെ ഷോട്ട് തങ്ങളുടെ നേരെ വരുന്നത് കണ്ട് പേടിച്ച് മാറുന്ന യുസ്വേന്ദ്ര ചഹലിന്റെയും ഭാര്യയുടെയും വിഡിയോ ഇപ്പോൾ വൈറലാണ്. വി.ഐ.പി ഗ്യാലറിയിലിരിക്കുകയായിരുന്നു ഇരുവരും. തങ്ങൾക്ക് നേരെ വന്ന പന്ത് തലയിൽ വീഴാതിരിക്കാനായി ഇരുവരും ഓടിമാറുന്ന ദൃ​ശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലുള്ളത്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shreyas Iyer hits biggest six of World Cup 2023
Next Story