Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅരങ്ങേറ്റ മത്സരത്തിൽ...

അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറിയടിച്ച്​ ​ശ്രേയസ്​ അയ്യർ

text_fields
bookmark_border
അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറിയടിച്ച്​ ​ശ്രേയസ്​ അയ്യർ
cancel

കാൺപൂർ: അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറിയടിച്ച്​ ശ്രേയസ്​ അയ്യർ. 157 പന്തിലാണ്​ അയ്യർ സെഞ്ച്വറി​ പിന്നിട്ടത്​. അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേടുന്ന പതിനാറാമത്തെ ഇന്ത്യൻ കളിക്കാരനാണ്​ ശ്രേയസ്​ അയ്യർ.പിന്നീട്​ 105 റൺസെടുത്ത ശ്രേയസ്​ അയ്യർ സൗത്തിയുടെ പന്തിൽ പുറത്തായി. രണ്ടാം ദിനം 75 റൺസുമായാണ്​ അയ്യർ ബാറ്റിങ്​ പുനഃരാരംഭിച്ചത്​.

അതേസമയം, രണ്ടാം ദിനം ബാറ്റിങ്​ പുനഃരാരംഭിച്ച ഇന്ത്യ ഏഴ്​​ വിക്കറ്റ്​ നഷ്​ടത്തിൽ 305 റൺസ്​ പിന്നിട്ടു. ശ്രേയസ്​ അയ്യറിന്​ പുറമേ അർധ സെഞ്ച്വറി നേടിയ ശുഭ്​മാൻ ഗിലും രവീ​ന്ദ്ര ജഡേജയുമാണ്​ ഇന്ത്യൻനിരയിൽ തിളങ്ങിയത്​. ന്യൂസിലാൻഡിനായി ടിം സൗത്തി, കെയ്​ൽ ജാമിൻസൺ എന്നിവർ മൂന്ന്​ വിക്കറ്റ്​ വീതം വീഴ്​ത്തി.

രോഹിതും രാഹുലുമില്ലാതെ ബാറ്റിങ്​ തുടങ്ങിയ ഇന്ത്യക്കായി മായങ്ക്​ അഗർവാൾ- ശുഭ്​മാൻ ഗിൽ എന്നിവരാണ്​ ഇന്നിങ്​സ്​ ഓപൺ ചെയ്​തത്​. 13 റൺസ്​ മാത്രം ചേർക്കുന്നതിനിടെ മായങ്ക്​ മടങ്ങിയപ്പോൾ വൺ​ഡൗണായി എത്തിയത്​ ​േചതേശ്വർ പൂജാര. ഇരുവരും ചേർന്ന്​ കരുതലോടെ കളിച്ചെങ്കിലും ടീം സ്​കോർ 82ൽ നിൽക്കെ അർധ സെഞ്ച്വറി (52 റൺസ്) പൂർത്തിയാക്കി ശുഭ്​മാൻ ഗിൽ പുറത്ത്​.

പിന്നീട്​​ പൂജാരയെ കൂട്ടി അജിൻക്യ രഹാനെ ടീമിനെ കരകടത്താനുള്ള ശ്രമം തകൃതിയാക്കിയെങ്കിലും വൈകാതെ ഇരുവരും പവലിയനിലെത്തി. നാലു വിക്കറ്റ്​ നഷ്​ടത്തിൽ 145 റൺസ്​ എന്ന അപകടകരമായ സ്​കോറിൽ നിൽക്കെ ഒന്നിച്ച ശ്രേയസ്​ അയ്യരും രവീന്ദ്ര ജദേജയും ചേർന്ന്​ കരുത്തും കരുതലുമായി ടീം ഇന്ത്യയെ കൈപിടിച്ചുനടത്തുകയായിരുന്നു.

വമ്പന്മാർ അവധിയിലായ ടീമിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും ഇളമുറക്കാർക്കും വെറ്ററൻമാർക്കും ലഭിച്ച അവസരം മുതലാക്കിയാൽ ന്യൂസിലൻഡ്​ ശരിക്കും വിയ​ർക്കേണ്ടിവരും. ട്വൻറി20 പരമ്പര തൂത്തുവാരിയ ശേഷം ടെസ്​റ്റിനിറങ്ങുന്ന ടീമിൽ ഇശാന്ത്​ ശർമ ഉൾപ്പെടെ ബൗളിങ്ങിലും ശ്രേയസ്​ അയ്യരടക്കം ബൗളിങ്ങിലും മികവു കാട്ടാൻ ഇറങ്ങുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shreyas Iyer
News Summary - Shreyas Iyer Becomes 16th Indian To Score A Century On Test Debut
Next Story