Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മഹാനായ ക്യാപ്​റ്റൻ; ഗാംഗുലിയെ പുകഴ്​ത്തി ശുഹൈബ്​ അക്​തർ
cancel
Homechevron_rightSportschevron_rightCricketchevron_right'മഹാനായ ക്യാപ്​റ്റൻ';...

'മഹാനായ ക്യാപ്​റ്റൻ'; ഗാംഗുലിയെ പുകഴ്​ത്തി ശുഹൈബ്​ അക്​തർ

text_fields
bookmark_border

റാവൽപിണ്ടി: മുൻ ഇന്ത്യൻ നായകനും ബി.സി.സി.ഐ അധ്യക്ഷനുമായ സൗരവ്​ ഗാംഗുലിയെ പുകഴ്​ത്തി പാകിസ്​താൻ ക്രിക്കറ്റർ ശുഹൈബ്​ അക്​തർ. ഗാംഗുലിയോടൊപ്പമുള്ള ചിത്രം ഇൻസ്​റ്റഗ്രാമിൽ പോസ്​റ്റ്​ ചെയ്​താണ്​ അക്​തർ അഭിപ്രായം പ്രകടിപ്പിച്ചത്​.

എതിരാളി ആരായിരുന്നാലും ഞാൻ സ്വാഗതം ചെയ്​തിരുന്നു. കാരണം പോരാടുന്നതിൽ ഞാൻ താൽപര്യവാനായിരുന്നു. എൻെറ ഏറ്റവും ശക്തനായ എതിരാളികളിലൊരാൾ സൗരവ്​ ഗാംഗുലിയായിരുന്നു. കൊൽകത്ത നൈറ്റ്​ റൈഡേഴ്​സിൽ ഗാംഗുലിക്ക്​ കീഴിൽ കളിക്കു​േമ്പാൾ അദ്ദേഹം മഹാനായ ക്യാപ്​റ്റൻ കൂടിയായിരുന്നു -അക്തർ അഭിപ്രായപ്പെട്ടു.

നേരത്തെ, ഗാംഗുലി ഏറ്റവും ധൈര്യശാലിയായ ബാറ്റ്​മാൻമാനാണെന്ന്​ അക്​തർ അഭിപ്രായപ്പെട്ടിരുന്നു. ഗാംഗുലിക്ക്​ ഫാസ്​റ്റ്​ ബൗളർമാരെ നേരിടാൻ ഭയമുണ്ടെന്ന്​ ചിലർ പറയുന്നു. ഇത്​ അസംബന്ധമാണ്​. തൻെറ ന്യൂബോളിനെ ഗാംഗുലിയോളം ഫലപ്രദമായി ആരും നേരിട്ടിട്ടില്ല. ശരീരത്തെ ലക്ഷ്യംവെച്ച്​ പന്തെറിയു​േമ്പാൾ പോലും പിന്മാറാതെ ഗാംഗുലി റൺസ്​ നേടിയിരുന്നുവെന്ന്​ അന്ന്​ അക്​തർ അഭിപ്രായപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sourav gangulyShoaib AkhtarIndia-Pakistan
Next Story