Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ശിവം ദുബെ ടീമിലുണ്ടെങ്കിൽ തോൽവി ഇല്ല, പക്ഷെ സമനിലയുണ്ട്'; അപൂർവ റെക്കോഡുമായി ദുബെ

text_fields
bookmark_border
കൗതുകമുണർത്തുന്ന കണക്കുകൾ
ശിവം ദുബെ ടീമിലുണ്ടെങ്കിൽ തോൽവി ഇല്ല, പക്ഷെ സമനിലയുണ്ട്; അപൂർവ റെക്കോഡുമായി ദുബെ
cancel

അന്താരാഷ്ട്ര ക്രിക്കറ്റിൽ അപൂർവ റെക്കോഡിന് ഉടമയാണ് ഇന്ത്യൻ ഓൾറൗണ്ടർ ശിവം ദുബെ. അന്താരാഷ്ട്ര ക്രിക്കറ്റിൽ തോൽവിയേക്കാൾ കൂടുതൽ സമനില മത്സരങ്ങളുടെ ഭാഗമായ താരമാണ് ദുബെ. ഇതുവരെ 35 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യക്കായി കളിച്ച ദുബെ മൂന്ന് മത്സരത്തിൽ മാത്രം തോൽവിയുടെ ഭാഗമായപ്പോൾ അഞ്ച് മത്സരത്തിൽ ഇന്ത്യയും അദ്ദേഹവും സമനിലയുടെ ഭാഗമായി. സൂപ്പർ ഓവർ റിസൽട്ട് കണക്കിലെടുക്കാതെയാണ് ഈ സ്റ്റാറ്റ്സ്.

ലങ്കക്കെതിരെയുള്ള ആദ്യ ഏകദിന മത്സരം സമനിലയിൽ പിരിഞ്ഞിരുന്നു. ദുബെ ടീമിന്‍റെ ഭാഗമായിരുന്നു ഈ മത്സരത്തിൽ. ഏകദിന പരമ്പര ആരംഭിക്കുന്നതിന് മുന്നോടിയായി നടന്ന ട്വന്റി-20 പരമ്പരയിലെ അവസാന മത്സരവും സമനിലയായിരുന്നു ഒടുവിൽ സൂപ്പർ ഓവറിൽ മത്സരം ഇന്ത്യ വിജയിച്ച് ക‍യറി. ഈ വർഷം ആദ്യം അഫ്ഗാനിസ്ഥാനെതിരെ അരങ്ങേറിയ പരമ്പരയിലെ ഒരു മത്സരവും സമനിലയിൽ കലാശിച്ചിരുന്നു. ദുബെ ഈ മത്സരത്തിലും ടീമിന്‍റെ ഭാഗമാണ്. രണ്ട് സൂപ്പർ ഓവർ വരെ നീണ്ടുനിന്ന മത്സരത്തിൽ ഇന്ത്യ അഫ്ഗാനെ തോൽപ്പിച്ചു. ശിവം ദുബെയായിരുന്നു പരമ്പരയിലെ താരമായത്.

2020ൽ ന്യൂസിലാൻഡിനെതിരെ അവരുടെ നാട്ടിൽ വെച്ച് നടന്ന് ട്വന്‍റി-20 പരമ്പരയിലായിരുന്നു അടുത്ത രണ്ട സമനിലകൾ. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ മൂന്നാമത്തെയും നാലാമത്തെയും മത്സരങ്ങളാണ് സമനിലയിൽ കലാശിച്ചത്. രണ്ടിലും ഇന്ത്യ സൂപ്പർ ഓവറിൽ വിജയിച്ചു. പരമ്പരയും ഇന്ത്യ തന്നെയായിരുന്നു നേടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - shivam dube has been part of the team that has been ties more than lose
Next Story