Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഎസ്​.എസ്​. ദാസ്​...

എസ്​.എസ്​. ദാസ്​ ഇന്ത്യൻ വനിത ക്രിക്കറ്റ്​ ടീം ബാറ്റിങ്​ കോച്ച്​

text_fields
bookmark_border
shiv sunder das
cancel

ന്യൂഡൽഹി: മുൻ ഇന്ത്യൻ ഓപണർ ശിവ് ​സുന്ദർ ദാസ്​ ഇന്ത്യൻ വനിത ക്രിക്കറ്റ്​ ടീമിന്‍റെ ബാറ്റിങ്​ പരിശീലകനായി നിയമിതനായി. ഇന്ത്യയു​െട ഇംഗ്ലണ്ട്​ പര്യടനമാണ്​ ദാസിന്​ മുന്നിലുള്ള ആദ്യ കടമ്പ.

2000-02 കാലയളവിൽ ഇന്ത്യക്കായി ടെസ്റ്റ്​ മത്സരങ്ങളിൽ പാഡണിഞ്ഞ എസ്​.എസ്. ദാസ്​ 35 റൺസ്​ ശരാശരിയിൽ 1300 ലധികം റൺസ്​ നേടിയിരുന്നു. രണ്ട്​ സെഞ്ച്വറികളും ഒമ്പത്​ അർധസെഞ്ച്വറികളും അതിൽ ഉൾപ്പെടും.

'അത്​ മികച്ച ഒരു അനുഭവമാകും, ഞാൻ അതിനായി ഒരുങ്ങുകയാണ്' -43കാരനായ മുൻ ഒഡീഷ നായകൻ പ്രതികരിച്ചു. നാഷനൽ ക്രിക്കറ്റ്​ അക്കാദമിയിൽ രാഹുൽ ദ്രാവിഡിന്‍റെ കീഴിൽ ബാറ്റിങ്​ പരിശീലകനായിരുന്ന ദാസിന്‍റെ സേവനം വനിത ടീമിന്​ മുതൽകൂട്ടാകും. ​

2002ൽ സൗരവ്​ ഗാംഗുലിയുടെ നേതൃത്വത്തിൽ ഇംഗ്ലണ്ടിൽ പര്യടനം നടത്തിയ ഇന്ത്യൻ ടീമിന്‍റെ ഭാഗമായിരുന്നു ദാസ്​. അന്ന്​ ഫസ്റ്റ്​ക്ലാസ്​ സന്നാഹ മത്സരത്തിൽ അദ്ദേഹം 250 റൺസ്​ സ്​കോർ ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian women cricketBatting CoachcricketShiv Sunder Das
News Summary - Shiv Sunder Das Named Indian Women's Team Batting Coach
Next Story