Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഷെഫാലി വര്‍മ ട്വൻറി20...

ഷെഫാലി വര്‍മ ട്വൻറി20 റാങ്കിങ്ങില്‍ ഒന്നാമത്

text_fields
bookmark_border
shefali verma
cancel

ദു​ബൈ: ഇ​ന്ത്യ​ന്‍ വ​നി​ത ക്രി​ക്ക​റ്റ് ടീം ​ഓ​പ​ണ​റാ​യ ഷെ​ഫാ​ലി വ​ര്‍മ ഐ.​സി.​സി ട്വ​ൻ​റി-20 റാ​ങ്കി​ങ്ങി​ല്‍ ഒ​ന്നാ​മ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ഇ​ന്ത്യ​ന്‍ പ​ര്യ​ട​ന​ത്തി​നി​ടെ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച​തോ​ടെ​യാ​ണ് താ​രം ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്.

17 വ​യ​സ്സു​കാ​രി​യാ​യ ഷെ​ഫാ​ലി വ​ര്‍മ ഐ.​സി.​സി വ​നി​ത ട്വ​ൻ​റി 20 ലോ​ക​ക​പ്പി​നി​ടെ​യാ​ണ് ആ​ദ്യ​മാ​യി റാ​ങ്കി​ങ്ങി​ല്‍ ഒ​ന്നാ​മ​തെ​ത്തി​യ​ത്. പി​ന്നീ​ട്​ ആ​ദ്യം സ്​​ഥാ​നം ന​ഷ്​​ട​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇതാണ്​ തിരിച്ചുപിടിച്ചത്​. ഷെ​ഫാ​ലി​യെ​ക്കൂ​ടാ​തെ ര​ണ്ട് ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ ആ​ദ്യ പ​ത്തി​ലു​ണ്ട്. ദീ​പ്തി ശ​ര്‍മ ഏ​ഴാ​മ​തും രാ​ധ യാ​ദ​വ് എ​ട്ടാം സ്ഥാ​ന​ത്തും തു​ട​രു​ന്നു.

ഓ​ള്‍റൗ​ണ്ട​ര്‍മാ​രു​ടെ പ​ട്ടി​ക​യി​ല്‍ നാ​ലാം സ്ഥാ​ന​ത്തു​ള്ള ദീ​പ്തി ശ​ര്‍മ​ക്ക്​ മാ​ത്ര​മാ​ണ് ആ​ദ്യ പ​ത്തി​നു​ള്ളി​ല്‍ സ്ഥാ​നം നേ​ടാ​ന്‍ ക​ഴി​ഞ്ഞ​ത്.ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ പ​ര​മ്പ​ര​യു​ടെ ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ല്‍ 23, 47 എ​ന്നീ സ്‌​കോ​റു​ക​ളാ​ണ് ഷെ​ഫാ​ലി നേ​ടി​യ​ത്. പ​ക്ഷേ, ഈ ​ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ട്ടു.

ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള ഷെ​ഫാ​ലി​ക്ക്​ 750 പോ​യ​ൻ​റാ​ണു​ള്ള​ത്. ആ​സ്‌​ട്രേ​ലി​യ​യു​ടെ ബെ​ത്ത് മൂ​ണി ര​ണ്ടാ​മ​തും ന്യൂ​സി​ല​ന്‍ഡി​‍െൻറ സോ​ഫി ഡി​വൈ​ന്‍ മൂ​ന്നാം റാ​ങ്കി​ലു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shafali Verma
News Summary - shefali verma tops in t20 ranking
Next Story