Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'സഞ്​ജുവിനെ...

'സഞ്​ജുവിനെ ക്യാപ്​റ്റൻ സ്ഥാനത്ത്​ നിന്ന്​ മാറ്റിയതിൽ ആശ്ചര്യം'; കേരളത്തിന്​ മുന്നറിയിപ്പുമായി തരൂർ

text_fields
bookmark_border
സഞ്​ജുവിനെ ക്യാപ്​റ്റൻ സ്ഥാനത്ത്​ നിന്ന്​ മാറ്റിയതിൽ ആശ്ചര്യം; കേരളത്തിന്​ മുന്നറിയിപ്പുമായി തരൂർ
cancel

തിരുവനന്തപുരം: വിജയ്​ ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ്​ ടീമിന്‍റെ ക്യാപ്​റ്റൻ സ്ഥാനത്തുനിന്നും സഞ്​ജു സാംസണെ മാറ്റിയതിൽ പ്രതിഷേധവുമായി ശശി തരൂർ എം.പി. സചിൻ ബേബിയെയാണ്​ കേരള ക്യാപ്​റ്റനായി തെരഞ്ഞെടുത്തിരിക്കുന്നത്​. 13ന്​ ബംഗളൂരുവിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിനായി 20 അംഗ ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്​.

''മുഷ്താഖ് അലി ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും സഞ്ജു സാംസണെ കേരളം ക്യാപ്റ്റൻ സ്ഥാനത്ത്​ നിന്നും ഒഴിവാക്കിയത് കണ്ട് ആശ്ചര്യപ്പെട്ടു. സംസ്ഥാനത്തെ മികച്ച പേസർമാരായ ആസിഫിനോ ബേസിൽ തമ്പിക്കോ മികച്ച ബാറ്റ്സ്മാൻ രോഹൻ പ്രേമിനോ ടീം പട്ടികയിൽ ഇടമില്ല. നിസ്സാരവൽക്കരണം സ്വയം നശിപ്പിക്കുന്നതാണ്'' -ശശി തരൂർ ഫേസ്​ബുക്കിൽ കുറിച്ചു.

മുഷ്​താഖ്​ അലി ട്രോഫിയിൽ സഞ്​ജുവിന്‍റെ നേതൃത്വത്തിൽ കേരളം മികച്ച പ്രകടനം നടത്തിയിരുന്നു. കരുത്തരായ മുംബൈയെയും ​ഡൽഹിയെയും തോൽപ്പിച്ച കേരളം ഹരിയാനയോടും ആ​​ന്ധ്രയോടും തോറ്റ്​ പുറത്താകുകയായിരുന്നു. രാജസ്ഥാൻ റോയൽസിന്‍റെ നിയുക്ത ക്യാപ്​റ്റനായി സഞ്​ജുവിനെ ടീം മാനേജ്​മെന്‍റ്​ തെരഞ്ഞെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sanju samsonshashi tharoor
Next Story