Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightചെന്നൈയിലെ പിച്ച്​...

ചെന്നൈയിലെ പിച്ച്​ മോശമെന്ന്​ മൈക്കൽ വോൺ; ജയിച്ചപ്പോൾ ഈ പരാതിയില്ലായിരുന്നോയെന്ന്​ ഷെയ്​ൻ വോൺ

text_fields
bookmark_border
ചെന്നൈയിലെ പിച്ച്​ മോശമെന്ന്​ മൈക്കൽ വോൺ; ജയിച്ചപ്പോൾ ഈ പരാതിയില്ലായിരുന്നോയെന്ന്​ ഷെയ്​ൻ വോൺ
cancel

ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട്​ ടെസ്റ്റ്​ പരമ്പരയിലെ ആദ്യ രണ്ട്​ മത്സരങ്ങൾക്ക്​ വേദിയൊരുക്കുന്ന ചെന്നൈ ചെപ്പോക്കിലെ പിച്ചിനെ ചൊല്ലി ട്വിറ്ററിൽ വൻ വാഗ്വാദം. ഇംഗ്ലണ്ട്​ മുൻ നായകൻ മൈക്കൽ വോണും ആസ്​ട്രേലിയൻ സ്​പിൻ ഇതിഹാസം ഷെയ്​ൻ വോണുമാണ്​ പരസ്​പരം കൊമ്പുകോർത്തത്​. ചെന്നൈയിലെ പിച്ച്​ മോശമാണെന്ന ഇംഗ്ലണ്ട്​ മുൻ നായകൻ മൈക്കൽ വോണിന്‍റെ വിമർശനത്തെ ഷെയ്​ൻ വോൺ പരിഹസിച്ചു.

രണ്ടാംടെസ്റ്റിൽ സ്​പിന്നർമാർ അരങ്ങുവാഴവേയാണ്​ വിമർശനവുമായി മൈക്കൽ വോൺ രംഗത്തെിയത്​. ഇതിന്​ പിന്നാലെയാണ്​ ആദ്യ ടെസ്റ്റിൽ ഈ പരാതിയില്ലായിരുന്നോയെന്ന്​ ഷെയ്​ൻവോൺ തിരിച്ചടിച്ചത്​. ''എന്താ സുഹൃത്തേ... ആദ്യ ടെസ്റ്റിന്‍റെ അവസാന ദിനങ്ങളിൽ പിച്ച്​ പൊടിപാറ്റുകയായിരുന്നു. ഇന്ത്യക്ക്​ ഒരു അവസരവും ഇല്ലാതിരുന്നിട്ടും ഒരാളും ഒന്നും പറഞ്ഞില്ല. ഈ ടെസ്റ്റ്​ ആദ്യം മുതലേ രണ്ടുടീമുകൾക്കും ഒരുപോലെയാണ്​. ഇംഗ്ലണ്ട്​ മോശമായാണ്​ പന്തെറിഞ്ഞത്​. രോഹിതും പന്തും രഹാനെയും എങ്ങനെ ബാറ്റുചെയ്യണമെന്ന്​ കാണിച്ചുതന്നു'' -മൈക്കൽ വോണിന്‍റെ ട്വീറ്റിന്​ മറുപടിയായി ഷെയ്​ൻവോൺ കുറിച്ചു.

''ആദ്യത്തെ രണ്ടുസെഷനുകളിൽ പിച്ച്​ വലിയ കുഴപ്പമില്ലായിരുന്നു. രണ്ടാം​ടെസ്റ്റിലെ ആദ്യ ഇന്നിങ്​സിൽ ബാറ്റുചെയ്​ത പോലെ കളിച്ചിരുന്നന്നെങ്കിൽ ഇന്ത്യക്ക്​ ആദ്യ ടെസ്റ്റ്​ സമനിലയാക്കാമായിരുന്നു. ഇത്​ ഒരു നല്ല ടെസ്റ്റ്​ മാച്ച്​ പിച്ചല്ല'' -മൈക്കൽ വോൺ ​വീണ്ടും അഭിപ്രായപ്രകടനവുമായെത്തി.

''പന്ത്​ ഭയങ്കര സ്​പിന്നാകുന്നതും പേസാകുന്നതും വലിയ മാറ്റമില്ല. നമുക്ക്​ എപ്പോഴും വേണ്ടത്​ ബാറ്റുകൊണ്ടും പന്തുകൊണ്ടുമുള്ള മികച്ച പ്രകടനമാണ്​. ഇന്ത്യ ഇംഗ്ലണ്ടിനേക്കാൾ നന്നായി ബാറ്റ്​ ചെയ്യുകയും ബൗൾ ചെയ്യുകയും ചെയ്​തുവെന്നതാണ്​ ശരി. രണ്ടുടീമുകൾക്കും ആദ്യ പന്തുമുതൽ ഒരേ സാഹചര്യമായിരുന്നു. പക്ഷേ ബൗളർമാർക്ക്​ ആനുകൂല്യം കുറച്ച്​ അമിതമായി''- ഷെയ്​ൻ വോൺ ട്വീറ്റ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shane Warneindia-englandMichael Vaughan
Next Story