വിരാട് കോഹ്‌ലിയുടെ ഈ ഇടപെടലാണ് ശാകിബുൽ ഹസന്‍റെ അതൃപ്തിക്ക് കാരണം!
text_fieldsട്വന്‍റി20 ലോകകപ്പ് സൂപ്പർ 12 സ്റ്റേജിലെ നിർണായക മത്സരത്തിൽ അവസാന പന്തുവരെ നീണ്ട ആവേശപോരിനൊടുവിലാണ് ബംഗ്ലാദേശ് ഇന്ത്യക്കു മുന്നിൽ പൊരുതിവീണത്. അഞ്ചു റൺസിനായിരുന്നു ഇന്ത്യയുടെ വിജയം.
ജയത്തോടെ ഇന്ത്യ സെമി പ്രതീക്ഷ കൂടുതൽ സജീവമാക്കി. കെ.പി. രാഹുലിന്‍റെയും വിരാട് കോഹ്‌ലിയുടെയും അർധസെഞ്ച്വറിയും ബൗളർമാരുടെ അവസരത്തിനൊത്ത പ്രകടനവുമാണ് ഇന്ത്യക്ക് കരുത്തായത്. എന്നാൽ, മത്സരത്തിനിടെ കോഹ്‌ലി നടത്തിയ ഇടപെടൽ ബംഗ്ലാദേശ് നായകൻ ശാകിബുൽ ഹസനെ അസ്വസ്ഥനാക്കി. താരം അതൃപ്തി പരസ്യമാക്കുകയും ചെയ്തു.
ഇന്ത്യൻ ബാറ്റിങ്ങിനിടെ 16ാം ഓവറിലാണ് സംഭവം. ഹസൻ മഹ്മൂദിന്‍റെ ഓവറിലെ ഫുൾട്ടോസ് പന്ത് കോഹ്‌ലിയുടെ അരക്കു മുകളിലൂടെയാണ് എത്തിയത്. താരം അടിച്ചകറ്റിയ പന്തിൽ ഒരു റണ്ണിനായി ഓടി. പിന്നാലെ സ്ക്വയർ ലെഗ് അമ്പയറിനോട് നോ ബോളിനായി കോഹ്‌ലി കൈ ഉയർത്തി. പിന്നാലെ അമ്പയർ നോബോൾ വിളിക്കുകയും ചെയ്തു.
ഇതാണ് ശാകിബുൽ ഹസന്‍റെ അസംതൃപ്തിക്കു കാരണമായത്. അമ്പയറുടെ തീരുമാനത്തിൽ ബാറ്റർമാർ ഇടപെടരുതെന്നായിരുന്നു ശാകിബിന്‍റെ വാദം. എന്നാൽ, കാര്യമായ തർക്കത്തിലേക്ക് പോയില്ല. ഇരുവരും പരസ്പരം ആലിംഗനം ചെയ്താണ് പ്രശ്നം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

