ട്വന്‍റി20 ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനായി ഷാക്കിബ് അൽഹസൻ; മറികടന്നത് ടീം സൗത്തിയെ
text_fieldsട്വന്‍റി20 അന്താരാഷ്ട്ര ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനായി ബംഗ്ലാദേശിന്‍റെ ഓൾറൗണ്ടർ ഷാക്കിബ് അൽഹസൻ. അയര്‍ലൻഡിനെതിരായ രണ്ടാം മത്സരത്തിലെ മിന്നും പ്രകടനത്തിനു പിന്നാലെയാണ് ട്വന്‍റി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമായത്.
നാല് ഓവറിൽ 22 റൺസ് വിട്ട് നൽകി അഞ്ചു വിക്കറ്റാണ് താരം നേടിയത്. ഇതോടെ ട്വന്‍റി20യിൽ ഷാക്കിബിന്‍റെ വിക്കറ്റുകൾ 136 ആയി. 134 വിക്കറ്റ് നേടിയ ന്യൂസിലൻഡിന്‍റെ ടിം സൗത്തിയെയാണ് താരം മറികടന്നത്. 2006ൽ സിംബാബ്വെക്കെതിരെ ബംഗ്ലാദേശിനായി ട്വന്‍റി20 അരങ്ങേറ്റ മത്സരം കളിച്ച ഷാക്കിബ്, 114 മത്സരങ്ങളാണ് ഇതുവരെ കളിച്ചത്. 129 വിക്കറ്റുകളുമായി അഫ്ഗാനിസ്ഥാന്‍റെ റാഷിദ് ഖാനും 114 വിക്കറ്റുമായി ഇഷ് സോധിയും 107 വിക്കറ്റുമായി ലസിത് മലിംഗയുമാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിൽ.
38 റൺസെടുത്ത് പുറത്താകാതെ നിന്ന ഷാക്കിബാണ് മത്സരത്തിലെ മികച്ച താരം. മത്സരം 77 റൺസിന് ബംഗ്ലാദേശ് സ്വന്തമാക്കി. ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ താരമാണ് ഷാക്കിബ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

