Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഗ്രൗണ്ടിലെ...

ഗ്രൗണ്ടിലെ 'കലിതുള്ളൽ': ഷാക്കിബിന്​ മൂന്ന്​ കളിയിൽ വിലക്ക്​; അഞ്ചുലക്ഷം ടാക്ക പിഴ

text_fields
bookmark_border
ഗ്രൗണ്ടിലെ കലിതുള്ളൽ: ഷാക്കിബിന്​ മൂന്ന്​ കളിയിൽ വിലക്ക്​; അഞ്ചുലക്ഷം ടാക്ക പിഴ
cancel

ധാക്ക: ഔട്ട്​ അനുവദിക്കാത്ത അമ്പയറിനോടുള്ള ദേഷ്യത്തിൽ വിക്കറ്റിൽ ചവിട്ടിയും സ്റ്റമ്പുകൾ വലിച്ചൂരി നിലത്തടിച്ചും ഗ്രൗണ്ടിൽ മോശമായി പെരുമാറിയ ബംഗ്ലാദേശ്​ ക്രിക്കറ്റ്​ താരം ഷാക്കിബ്​ അൽ ഹസന്​ ധാക്ക പ്രീമിയർ ലീഗിൽ മൂന്ന്​ കളിയിൽ വിലക്ക്​. അഞ്ച്​ ലക്ഷം ബംഗ്ലാദേശി ടാക്ക പിഴയും ഷാക്കിബിൽ നിന്ന്​ ഈടാക്കും.

കഴിഞ്ഞ ദിവസം ധാക്ക പ്രീമിയർ ലീഗിൽ അബഹാനി ലിമിറ്റഡുമായി നടന്ന മത്സരത്തിനിടെയാണ്​ മുഹമ്മദൻ സപോർട്ടിങ്​ ക്ലബിന്‍റെ നായകനായ ബംഗ്ലാദേശ്​ ഓൾ റൗണ്ടർ ഷാക്കിബ്​ അമ്പയറിനോടുള്ള ദേഷ്യം വിക്കറ്റിനോട്​ പ്രകടിപ്പിച്ചത്​. അപ്പീൽ ചെയ്തിട്ടും അമ്പയർ ഔട്ട് അനുവദിക്കാത്തതിനെ തുടർന്ന് നിയന്ത്രണം വിട്ട ഷാക്കിബ്​ വിക്കറ്റിൽ ചവിട്ടി രോഷം തീർക്കുകയായിരുന്നു. അമ്പയറിനോട്​ തട്ടിക്കയറിയ ഷാക്കിബിനെ സഹതാരങ്ങളെത്തിയാണ്​ അനുനയിപ്പിച്ചത്​.

മറ്റൊരു സന്ദർഭത്തിൽ അമ്പയറിന്​ നേരെ ദേഷ്യപ്പെട്ട്​ വന്ന ഷാക്കിബ്​ മൂന്ന് സ്റ്റമ്പുകളും വലിച്ചൂരി നിലത്തടിക്കുകയും ചെയ്​തു. ഈ രണ്ട്​ സംഭവങ്ങളുടെയും വിഡിയോ വൈറലായതോടെ ഷാക്കിബിനെതിരെ വൻ വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ്​ സംഭവത്തിന്റെ വിഡിയോ വൈറലായതോടെ ഷാക്കിബിനെതിരെ വൻ വിമർശനമാണ് ഉയരുന്നത്. ഈ പശ്​ചാത്തലത്തിലാണ്​ താരത്തിനെതിരെ വിലക്കും പിഴയും ചുമത്തിയത്​.

അതിനിടെ, വിഷയത്തിന്‍റെ ഗൗരവം പരിശോധിക്കാതെ ഷാക്കിബിനെ വില്ലനായി ചിത്രീകരിക്കാനുള്ള ശ്രമമാണ്​ നടക്കുന്നതെന്ന്​ ഭാര്യ ഉമ്മെ അഹമ്മദ്​ ശിശിർ അഭി​പ്രായപ്പെട്ടു. ഷാക്കിബിനെ വിമർശിക്കുന്നവർ അദ്ദേഹത്തിന്‍റെ ദേഷ്യം മാത്രമാണു ഉയർത്തിക്കാട്ടുന്നതെന്നും അമ്പയറുടെ തെറ്റായ തീരുമാനത്തെക്കുറിച്ചു മിണ്ടുന്നില്ലെന്നുംഅവർ സമൂഹമാധ്യമത്തിൽ കുറിച്ചു.

'സംഭവത്തെക്കുറിച്ചു കൃത്യമായി മനസ്സിലാക്കിയവര്‍ വലിയ പിന്തുണ നൽകുന്നുണ്ട്​. ഈ അസമത്വങ്ങൾക്കെതിരെ എല്ലാവരും രംഗത്തെത്തണം. അദ്ദേഹത്തിന്‍റെ രോഷം മാത്രമാണു മാധ്യമങ്ങൾ കണ്ടത്​. പ്രധാന പ്രശ്നങ്ങൾ മറച്ചുവെക്ക​പ്പെട്ടിരിക്കുകയാണ്​. അമ്പയറുടെ തെറ്റായ തീരുമാനങ്ങളാണു പ്രധാന വിഷയം. ഇത് ഷാക്കിബ് അൽ ഹസനെതിരായ നീക്കമാണ്. അദ്ദേഹത്തെ വില്ലനായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നു'- ഉമ്മെ അഹമ്മദ് ശിശിര്‍ അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cricket newsShakib Al Hasan
News Summary - Shakib Al Hasan banned for 3 DPL matches over unruly on-field behaviour
Next Story