Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅഫ്രീദി വെടിക്കെട്ട്​...

അഫ്രീദി വെടിക്കെട്ട്​ മറന്നിട്ടില്ല; 23 പന്തിൽ 58 റൺസ്​ !

text_fields
bookmark_border
അഫ്രീദി വെടിക്കെട്ട്​ മറന്നിട്ടില്ല; 23 പന്തിൽ 58 റൺസ്​ !
cancel

പാകിസ്​താൻ സൂപ്പർ താരം ഷാഹിദ്​ അ​ഫ്രീദിയെ ശ്രീലങ്ക പ്രീമിയർ ലീഗ്​ ക്ലബ്​ ഗാല്ലെ ഗ്ലാഡിയേറ്റേഴ്​സ്​ എടുത്തത്​ ഐകൺ താരമായിട്ടായിരുന്നു. മീഡിയ പബ്ലിസിറ്റിക്കാനായി താരത്തെ ക്ലബ്​ ക്യാപ്​റ്റനുമാക്കി. എന്നാൽ, വയസ്​ 40 പിന്നി​ട്ടെങ്കിലും താൻ കളിമറന്നിട്ടില്ലെന്ന്​ അഫ്രീദി തെളിയിച്ചു.

കഴിഞ്ഞ ദിവസം ജാഫ്ന സ്റ്റാലിയൺസിനെതിരെ നടന്ന മത്സരത്തിലാണ്​ താരം ബാറ്റിംഗ് വിസ്​മയം ഒരിക്കൽ കൂടി പുറത്തെടുത്തത്​. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗാലെയ്ക്ക് വേണ്ടി ആറാമനായി ക്രീസിലെത്തിയ അഫ്രീദി വെറും 23 പന്തുകളിൽ 3 ബൗണ്ടറികളും 6 തകർപ്പൻ സിക്സറുകളുമടക്കം 58 റൺസാണ് അടിച്ചു കൂട്ടിയത്.

13 ഓവറിൽ അഞ്ചിന്​ 93 എന്ന നിലയിൽ ടീം തകർന്നുകൊണ്ടിരിക്കെയാണ്​ താരം ക്രീസിലെത്തി വെടിക്കെട്ടു തുടങ്ങുന്നത്​. എന്നാൽ, ആ പ്രകടനം കൊണ്ട്​ ടീം രക്ഷപ്പെട്ടില്ല. എട്ടു വിക്കറ്റിന്​ ഗ്ലാഡിയേറ്റേഴ്​സിനെ ജാഫ്​ന സ്​റ്റാലിയൺസ്​ തോൽപിച്ചു. കളിയിൽ ആദ്യം ബാറ്റ് ചെയ്ത ഗാലെ നിശ്ചിത 20 ഓവറിൽ 175/8 എന്ന സ്കോർ നേടിയപ്പോൾ, ജാഫ്ന 4 പ‌ന്തുകൾ ബാക്കി നിൽക്കെ 2 വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി വൻ വിജയം നേടുകയായിരുന്നു. ലങ്കൻ ദേശീയ ടീം താരം അവിഷ്​ക ഫെർണാഡോയും(92*) മറ്റൊരു പാകിസ്​താൻ താരമായ ഷുഹൈബ്​ മാലികുമാണ്​(27*) ടീമിനെ ജയിപ്പിച്ചത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shahid afridi
News Summary - Shahid Afridi has not forgotten batting; 58 off 23 balls!
Next Story