'ഇന്ത്യയിലെ വാർത്തകൾ വേദനാജനകം'; സഹായത്തിന് ആഹ്വാനം ചെയ്ത് അഫ്രീദിയും ശുഐബ് മാലിക്കും
text_fieldsഇസ്ലാമാബാദ്: കോവിഡ് രണ്ടാം തരംഗത്തിൽ ഗുരുതര സാഹചര്യത്തെ അഭിമുഖീകരിക്കുന്ന ഇന്ത്യക്ക് പിന്തുണയുമായി പാകിസ്താൻ ക്രിക്കറ്റ് താരങ്ങളായ ഷാഹിദ് അഫ്രീദിയും ശുഐബ് മാലിക്കും രംഗത്ത്. നേരത്തേ പിന്തുണയുമായി ശുഐബ് അക്തറും രംഗത്തെത്തിയിരുന്നു.
''ഇന്ത്യയിൽ നിന്നും വരുന്ന വാർത്തകളും വിഡിയോകളും അത്യന്ത്യം വേദനാജനകമാണ്. നിങ്ങൾ ഞങ്ങളുടെ ചിന്തകളിലും പ്രാർഥനകളിലുമുണ്ട്. ഷാഹിദ് അഫ്രീദി ഫൗണ്ടേഷൻ ഈ പരീക്ഷണ സമയത്ത് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു'' -അഫ്രീദി ട്വീറ്റ് ചെയ്തു.
''ബുദ്ധിമുേട്ടറിയ സമയത്ത് ചിന്തകളും പ്രാർഥനകളുമായി ഞങ്ങൾ ഇന്ത്യക്ക് കൂടെയുണ്ട്. കോവിഡ് രണ്ടാം തരംഗത്തെ തുടർന്നുള്ള ദുരന്തങ്ങൾ മായ്ച്ചുകളയാൻ ദൈവം നമ്മെ സഹായിക്കട്ടെ. ഇന്ത്യക്ക് കരുത്തോടെ ഇരിക്കാനാകട്ടെ'' -ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെ ഭർത്താവ് കൂടിയായ ശുഐബ് മാലിക് ട്വീറ്റ് ചെയ്തു.
നേരത്തേ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

