Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right​മുംബൈക്കെതിരായ...

​മുംബൈക്കെതിരായ കൊൽക്കത്തയുടെ ഞെട്ടിക്കുന്ന തോൽവി; ആരാധകരോട്​ ക്ഷമ ചോദിച്ച്​ ഷാരൂഖ്​ ഖാൻ

text_fields
bookmark_border
shah rukh khan kkr
cancel

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരെ അനായാസം ജയിക്കാമായിരുന്ന മത്സരം കളഞ്ഞുകുളിച്ച കൊൽക്കത്ത നൈറ്റ്​റൈഡേഴ്​സിന്‍റെ പ്രകടനത്തിൽ നിരാശരാണ്​ ആരാധകർ. മുംബൈക്കെതിരെ അവസാനം കളിച്ച 12 മത്സരങ്ങളിൽ 11ഉം തോറ്റുവെന്ന യാഥാർഥ്യം ഉൾകൊള്ളാനാകുന്നില്ല ആ​രാധകർക്ക്​.

ചെന്നൈയിൽ നടന്ന മത്സരത്തിൽ 10 റൺസിനായിരുന്നു കൊൽക്കത്തയുടെ നിരാശാജനകമായ തോൽവി. ഇതിന്​ പിന്നാലെ ആരാധകരോട്​ ക്ഷമാപണം നടത്തി രംഗത്തെത്തിയിരിക്കുകയാണ്​ ടീം ഉടമയായ നടൻ ഷാറൂഖ്​ ഖാൻ. 'നിരാശാജനകമായ പ്രകടനം. ഏറ്റവും ചുരുങ്ങിയ പക്ഷം ആരാധകരോട്​ ക്ഷമ പറയാൻ ആഗ്രഹിക്കുന്നു' -ഷാരൂഖ്​ ട്വിറ്ററിൽ കുറിച്ചു.

കളിയുടെ സിംഹ ഭാഗവും നിയന്ത്രണം കയ്യിലുണ്ടായിരുന്ന കൊൽക്കത്ത അന്ത്യനിമിഷത്തിൽ ലക്ഷ്യബോധമില്ലാതെ ബാറ്റുവീശിയാണ്​ ജയം കളഞ്ഞുകുളിച്ചത്​. 153 റൺസെന്ന തരക്കേടില്ലാത്ത ലക്ഷ്യം തേടിയിറങ്ങിയ കൊൽക്കത്തക്ക്​ അവസാന അഞ്ചോവറിൽ ഒരു ബൗണ്ടറി മാത്രമാണ്​ നേടാനായത്​.

27 റൺസ്​ മാത്രം വഴിങ്ങി നാലുവിക്കറ്റ്​ വീഴ്​ത്തിയ രാഹുൽ ചഹർ, 13 റൺസ്​ മാത്രം വഴങ്ങി ഒരുവിക്കറ്റ്​ വീഴ്​ത്തിയ ക്രുനാൽ പാണ്ഡ്യ, അവസാന ഓവറിൽ രണ്ട്​ വിക്കറ്റ്​ വീഴ്​ത്തിയ ട്രെൻഡ്​ ബോൾട്ട്​ എന്നിവരുടെ ഡെത്ത്​ ബൗളിങ്​ മികവിലാണ്​ മുംബൈ ജയം തട്ടിയെടുത്തത്​. മൂന്നിന്​ 104 എന്ന നിലയിൽ നിന്ന്​​ ഏഴിന്​ 142 റൺസെന്ന നിലയിൽ ഇന്നിങ്സ്​​ അവസാനിച്ചത്​ ഞെട്ടലോടെയാണ്​ കെ.കെ.ആർ ഫാൻസ്​ കണ്ടത്​.

ഓപണിങ്​ വിക്കറ്റിൽ 72 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കി ശുഭ്​മാൻ ഗില്ലും (57) നിതീഷ്​ റാണയും (33) ടീമിന്​ മികച്ച അടിത്തറയൊരുക്കിയിരുന്നു. ഗില്ലിനെയും രാഹുൽ ത്രിപാഠിയെയും (5) മടക്കിയ രാഹുൽ ചഹറാണ്​ മത്സരം ഗതിമാറ്റിയത്​. ഓയിൻ മോർഗൻ (7), ശാകിബുൽ ഹസൻ (9), ദിനേഷ്​ കാർത്തിക്​ (8 നോട്ടൗട്ട്​), ആന്ദ്രേ റസൽ (9), പാറ്റ്​ കമ്മിൻസ്​ (0), ഹർഭജൻ സിങ്​ (2 നോട്ടൗട്ട്​) എന്നിങ്ങനെ ശേഷം വന്ന ഒരു ബാറ്റ്​സ്​മാൻപോലും രണ്ടക്കം കടന്നില്ല.

ആന്ദ്രേ റസലിനെ രണ്ട്​ തവണ മുംബൈ കൈവി​ട്ടെങ്കിലും അവസരം മുതലെടുക്കാൻ താരത്തിനായില്ല. നേരത്തെ രണ്ടോവിറൽ 15 റൺസ്​ മാത്രം വഴങ്ങി അഞ്ച്​ വിക്കറ്റ്​ വീഴ്​ത്തിയ റസലിന്‍റെ മികവിലാണ്​ ​കൊൽക്കത്ത മുംബൈയെ 152 റൺസിൽ ഒതുക്കിയത്​. അർധ ശതകം നേടിയ സൂര്യകുമാർ യാദവും (56) രോഹിത്​ ശർമയുമാണ്​ (43) നിലവിലെ ജേതാക്കൾക്കായി തിളങ്ങിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shah Rukh Khanmumbai indianskolkata knight ridersIPL 2021
News Summary - Shah Rukh Khan apologises to fans after Kolkata's tragic defeat against mumbai indians
Next Story