Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅരങ്ങേറ്റത്തിൽ ഇരു...

അരങ്ങേറ്റത്തിൽ ഇരു ഇന്നിങ്​സിലും ഫിഫ്​റ്റി; ഷഫാലിയെ വാഴ്​ത്തി മിതാലി രാജ്​

text_fields
bookmark_border
Shefali Verma
cancel

ബ്രിസ്​റ്റോൾ: ഇന്ത്യൻ വനിത ക്രിക്കറ്റ്​ ടീമിലെ പുത്തൻ താരോദയമാണ്​ ഷഫാലി വർമ. പരിമിത ഓവർ ക്രിക്കറ്റിൽ തന്‍റെ വിസ്​ഫോടനാത്മകമായ ബാറ്റിങ്​ ശൈലി കൊണ്ട്​ ആരാധകരെ സൃഷ്​ടിച്ച ഷഫാലി തന്‍റെ ടെസ്റ്റ്​ അരങ്ങേറ്റവും ഗംഭീരമാക്കിയിരുന്നു. ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്​സിൽ 96 റൺസ്​ നേടിയ 17കാരി രണ്ടാം ഇന്നിങ്​സിൽ 63 റൺസ്​ അടിച്ചെടുത്തിരുന്നു. അരങ്ങേറ്റ ടെസ്റ്റിന്‍റെ രണ്ട്​ ഇന്നിങ്​സുകളിൽ അർധസെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമായി ഷഫാലി മാറി. നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ താരമായ ഷഫാലി കളിയിലെ താരത്തിനുള്ള പുരസ്​കാരവും സ്വന്തമാക്കി.

ഇപ്പോൾ താരത്തെ അഭിനന്ദിച്ച്​ രംഗത്തെത്തിയിരിക്കുകയാണ്​ ഇതിഹാസ താരവും ടെസ്റ്റ്​ ടീം നായികയുമായ മിതാലി രാജ്​. 'എല്ലാ ഫോർമാറ്റുകളിലുമുള്ള ഇന്ത്യൻ ബാറ്റിങ് യൂനിറ്റിലെ പ്രധാന താരങ്ങളിൽ ഒരാളാണ്​ ഷഫാലി. ഈ ഫോർമാറ്റും അവൾ ഇണക്കിയെടുത്തു​' -ഇംഗ്ലണ്ടിനെതിരായ മത്സരം സമനിലയിലാക്കിയ ശേഷം നടത്തിയ വാർത്ത സമ്മേളനത്തിൽ മിതാലി പറഞ്ഞു.

'ട്വന്‍റി20 ഫോർമാറ്റിൽ കളിക്കും പോലെയല്ല അവൾ ബാറ്റുവീശിയത്​. ന്യൂബോളിനെതിരെ വളരെ പക്വതയോടെയായിരുന്നു അവളുടെ കളി. നല്ല ഷോട്ടുകൾ കളിക്കാൻ ശേഷിയുള്ള ഷഫാലി ഫോമിലായാൽ പിന്നെ വലിയ സ്​കോറുകൾ പിറക്കുന്നത്​ നമുക്ക്​ കാണാം. കൂടുതൽ പക്വതയോടെ ബാറ്റ്​ ചെയ്​ത്​ നേടിയ രണ്ടാമത്തെ ഫിഫ്​റ്റിയാണ്​ എനിക്ക്​ കൂടുതൽ ഇഷ്​ടപ്പെട്ടത്​' -മിതാലി പറഞ്ഞു.

ഏഴ്​ വർഷത്തിന്​ ശേഷമായിരുന്നു ഇന്ത്യൻ വനിത ടീം ഒരു ടെസ്റ്റ്​ മത്സരം കളിച്ചത്​. ആദ്യം ബാറ്റുചെയ്​ത ഇംഗ്ലണ്ട്​ ഒമ്പതു വിക്കറ്റിന്​ 396 റൺസെടുത്തു.

വിക്കറ്റ്​ നഷ്​ടമില്ലാതെ 167 റൺസെന്ന നിലയിലായിരുന്ന ഇന്ത്യ 231 റൺസിന്​ പുറത്തായി. ഫോളോ ഓൺ ചെയ്​ത ഇന്ത്യ രണ്ടാം ഇന്നിങ്​സിലും തകർച്ച നേരി​​ട്ടെങ്കിലും അരങ്ങേറ്റക്കാരി സ്​നേഹ്​ റാണയും (80 നോട്ടൗട്ട്​) വിക്കറ്റ്​ കീപ്പർ താനിയ ഭാട്ടിയയും (44 നോട്ടൗട്ട്​) അവസാന സെഷനിൽ ത്രസിപ്പിക്കുന്ന സമനില സമ്മാനിക്കുകയായിരുന്നു.

ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മൂന്ന്​ വീതം ഏകദിന, ട്വന്‍റി20 മത്സരങ്ങൾ കളിക്കുന്നുണ്ട്​. ജൂൺ 27നാണ്​ ആദ്യ മത്സരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mithali rajindian women cricket teamshafali vermacricket
News Summary - Shafali Verma will be very important for us in all formats says indian womens skipper mithali raj
Next Story