Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഏകദിനത്തിലും...

ഏകദിനത്തിലും അരങ്ങേറ്റം; ഷഫാലിക്ക്​ പുതിയ റെക്കോഡ്​

text_fields
bookmark_border
Shafali Verma odi debut
cancel

ന്യൂഡൽഹി: ഇന്ത്യൻ വനിത ക്രിക്കറ്റിലെ പുത്തൻ താ​രോദയം ഷഫാലി വർമക്ക്​ മറ്റൊരു റെക്കോഡ്​ കൂടി. ഇന്ത്യൻ ജഴ്​സിയിൽ എല്ലാ ഫോർമാറ്റിലുമായി അ​രങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയിരിക്കുകയാണ്​ ഷഫാലി. ഞായറാഴ്​ച ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിന​ുള്ള ടീമിൽ സ്​ഥാനം ലഭിച്ചതോടെയാണിത്​.

17 വർഷവും 150 ദിവസവും മാത്രം പ്രായമുള്ള ഹരിയാനക്കാരി ഇതിനിടെ ടെസ്​റ്റ്​, ട്വൻറി20 ഫോർമാറ്റുകളിൽ അരങ്ങേറ്റം നടത്തിയിരുന്നു. അന്താരാഷ്​​ട്ര ​ക്രിക്കറ്റിൽ അഫ്​ഗാനിസ്​ഥാ​െൻറ മുജീബ്​ റഹ്​മാൻ​ ഒന്നാം സ്​ഥാനം അലങ്കരിക്കുന്ന പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരുടെ പട്ടികയിൽ അഞ്ചാമതാണ്​ ഷഫാലി.

17 വയസും 78 ദിവസവും ​മാത്രം പ്രായമായിരിക്കേ മുജീബ്​ അഫ്​ഗാനായി മൂന്ന്​ ഫോർമാറ്റിലും ജഴ്​സിയണിഞ്ഞു. ഇംഗ്ലണ്ടി​െൻറ സാറാ ടെയ്​ലർ (17 വർഷം 86 ദിവസം), ആസ്​ട്രേലിയയുടെ എലീസ്​ പെറി (17 വർഷം 104 ദിവസം), പാകിസ്​താ​െൻറ മുഹമ്മദ്​ ആമിർ (17 വർഷം 108 മാസം) എന്നിവരാണ്​ പട്ടികയിൽ ഷഫാലിക്ക്​ മുമ്പിലുള്ളത്​.

അരങ്ങേറ്റ ഏകദിനത്തിൽ 14 പന്തിൽ നിന്ന്​ 15 റൺസ്​ മാത്രമാണ്​ ഷഫാലിക്ക്​ നേടാനായത്​. എന്നിരുന്നാലും അടുത്തിടെ നടന്ന ടെസ്​റ്റ്​ അരങ്ങേറ്റം ഹരിയാനക്കാരി ഗംഭീരമാക്കിയിരുന്നു. രണ്ട്​ ഇന്നിങ്​സുകളിലും അർധശതകം നേടിയ ഷഫാലി (96, 63) ഇംഗ്ലണ്ടിനെതിരായ ടെസ്​റ്റ്​ സമനിലയാക്കുന്നതിൽ നിർണായക പങ്ക്​ വഹിച്ചു. അരങ്ങേറ്റ ടെസ്​റ്റിൽ രണ്ട്​ ഇന്നിങ്​സിലും അർധശതകം നേടുന്ന പ്രായം കുറഞ്ഞ വനിത ക്രിക്കറ്റ്​ താരമായി ഷഫാലി മാറി.

2019 സെപ്​റ്റംബറിൽ അരങ്ങേറ്റം കുറിച്ച ശേഷം 22 ട്വൻറി20 മത്സരങ്ങളിൽ നിന്നായി താരം 617 റൺസ്​ സ്​കോർ ചെയ്​തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:debutshafali vermacricket
News Summary - Shafali Verma became youngest Indian to make debut in all format cricket
Next Story