Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലിംബാനിക്ക് ഏഴ് വിക്കറ്റ്; ഇന്ത്യ നേപ്പാളിനെ തകർത്ത് സെമിയിൽ

text_fields
bookmark_border
അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റ്: പത്ത് വിക്കറ്റിനായിരുന്നു ജയം
ലിംബാനിക്ക് ഏഴ് വിക്കറ്റ്; ഇന്ത്യ നേപ്പാളിനെ തകർത്ത് സെമിയിൽ
cancel

ദുബൈ: 9.1 ഓവറിൽ 13 റൺസ് മാത്രം വഴങ്ങി ഏഴ് വിക്കറ്റെടുത്ത പേസ് ബൗളർ രാജ് ലിംബാനിയുടെ മികവിൽ നേപ്പാളിനെ തരിപ്പണമാക്കി ഇന്ത്യ അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് സെമി ഫൈനലിൽ ഇടംപിടിച്ചു. പത്ത് വിക്കറ്റിനായിരുന്നു ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത നേപ്പാളുകാർ 22.1 ഓവറിൽ 52ന് പുറത്തായി.

ഇന്ത്യ 7.1 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ ലക്ഷ്യം കണ്ടു. ഓപണർമാരായ അർഷിൻ കുൽക്കർണി 43ഉം ആദർശ് സിങ് 13ഉം റൺസെടുത്തു. നേപ്പാൾ നിരയിൽ ആരും രണ്ടക്കം കടന്നില്ല. ഗ്രൂപ് എയിൽ നാല് പോയന്റുമായി രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ കടന്നത്. ഗ്രൂപ് ജേതാക്കളായി പാകിസ്താനും (6) അവസാന നാലിലെത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Seven wickets for Limbani; India defeated Nepal in semi
Next Story